പൂഞ്ഞാര്‍ സിങ്കം വീണ്ടും കാലുമാറി; ബിജെപിക്ക് മതേതര മുഖമില്ല, എന്നാലും സഖ്യത്തിനില്ല; പിസി ജോര്‍ജ് ബിജെപിയെ കൈവിട്ടു

കോട്ടയം: വീണ്ടും കാലുമാറി പൂഞ്ഞാര്‍ സിങ്കം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് വ്യക്തമാക്കി പിസി ജോര്‍ജ് എംഎല്‍എ. അതേസമയം ബിജെപിക്ക് മതേതര മുഖമില്ലെന്നും അത്തരമൊരു പാര്‍ട്ടിയുമായി ജനപക്ഷം സഹകരിക്കില്ലെന്നും ജോര്‍ജ് വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത പിസി ജോര്‍ജ് കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ നേമം എംഎല്‍എ ഒ രാജഗോപാല്‍ എംഎല്‍യ്‌ക്കൊപ്പം കറുപ്പ് വസ്ത്രമണിഞ്ഞ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരുത്തണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹം ബിജെപിയിലേക്ക് ചേക്കറിയതായി അഭ്യൂഹങ്ങള്‍ വന്നിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് തെളിയുകയാണ് അദ്ദേഹത്തിന്റെ ഡല്‍ഹി യാത്ര. പിസി ജോര്‍ജ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Exit mobile version