വിമാനത്തില്‍ പക്ഷിയിടിച്ചു; മടക്കയാത്ര മുടങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു

കഴിഞ്ഞ രാത്രി 10.30 ഓടെ വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറക്കുന്നതിനിടെയാണ് പക്ഷിയിടിച്ചത്

നെടുമ്പാശേരി: അബുദാബിയില്‍ നിന്നു കൊച്ചിയിലേക്ക് വന്ന ഇത്തിഹാദ് എയര്‍ലൈന്‍സ് വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്നു വിമാനത്തിന്റെ തിരിച്ചുള്ള യാത്ര മുടങ്ങി. മടക്കയാത്ര റദ്ദാക്കിയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു.

കഴിഞ്ഞ രാത്രി 10.30 ഓടെ വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറക്കുന്നതിനിടെയാണ് പക്ഷിയിടിച്ചത്. വിമാനം സുരക്ഷിതമായി ഇറക്കിയെങ്കിലും സാങ്കേതിക തകരാര്‍ സംഭവിച്ചതാണ് 11.30-നുള്ള മടക്കയാത്ര മുടങ്ങാന്‍ കാരണം. മടക്കയാത്രയിലെ 189 ഓളം യാത്രക്കാര്‍ ഇതോടെ വിമാനത്താവളത്തില്‍ കുടുങ്ങി.

പ്രതിഷേധം കനത്തതോടെ കുറച്ചുപേരെ സമീപത്തെ ഹോട്ടലുകളിലേക്ക് മാറ്റി. മറ്റുള്ളവരും പ്രതിഷേധിച്ചതോടെ അടുത്ത ജില്ലക്കാരായവരെ മടക്കയാത്രയുടെ സൗകര്യം ഒരുക്കിയ ശേഷം അറിയക്കാമെന്ന വ്യവസ്ഥയില്‍ തിരികെ വീട്ടിലേക്ക് അയക്കുകയായിരുന്നു.

Exit mobile version