ആര്യ ഹോട്ടലിൽ പൊറോട്ട അടിച്ച് സോഷ്യൽ മീഡിയയുടെ മനം കവർന്ന അനശ്വര ഇനി അഭിഭാഷക; ഹൈക്കോടതിയിൽ എൻറോൾ ചെയ്തു

കോട്ടയം: ഉപജീവനമാർഗ്ഗമായി കുടുംബം നടത്തുന്ന ഹോട്ടലിൽ പൊറോട്ട അടിച്ച്സോഷ്യൽ മീഡിയയുടെ മനം കവർന്ന എരുമേലിയിലെ അനശ്വര ഇനി അഡ്വക്കേറ്റ് അനശ്വരയാണ്. ഹൈക്കോടതിയിൽ എൻറോൾ ചെയ്തു. നിരവധി പേർ അനശ്വരയ്ക്ക് അഭിനന്ദനങ്ങൾ നേർന്നു രംഗത്ത് വന്നു.

‘പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാന്‍ നിരോധനമുണ്ട്’; നിഖിലയുടേത് അറിവില്ലായ്മയാണെന്ന് എംടി രമേശ്

എൽഎൽബി പഠനത്തിനിടെയാണ് സ്വന്തം വീടിനോടു ചേർന്നുള്ള ഹോട്ടലിൽ അമ്മയ്‌ക്കൊപ്പം പൊറോട്ട അടിക്കാനും അനശ്വര ഇറങ്ങിയത്. അനായാസം പൊറോട്ട നിർമിക്കുന്ന അനശ്വരയുടെ വിഡിയോ സൈബർ ഇടത്ത് നിറഞ്ഞതോടെയാണ് അനശ്വര ഏവരുടെയും പ്രിയങ്കരിയായി മാറിയത്.

എരുമേലി-കാഞ്ഞിരപ്പള്ളി റോഡിലെ കുറുവാമൊഴിയാണ് അനശ്വരയുടെ സ്ഥലം. ഒരു കുഞ്ഞുവീടും അതിനോട് ചേർന്ന ചെറിയ ഹോട്ടലും. അമ്മ സുബിയെ സഹായിക്കാനായാണ് അനശ്വര പൊറോട്ടയടിക്കാൻ തുടങ്ങിയത്. പിന്നെ അത് പതിവായി. ആദ്യമൊക്കെ അൽപം ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും ഇപ്പാൾ ആരെയും വെല്ലുന്ന കൈവഴക്കത്തോടെ അനശ്വരയ്ക്ക് പൊറോട്ട അടിക്കാൻ അറിയാം.

അനശ്വരയ്ക്ക് അമ്മയും അമ്മയുടെ സഹോദരിയും എല്ലാ സഹായത്തിനും കൂടെയുണ്ട്. ഇതിനെല്ലാം പുറമെ, സഹോദരിമാരായ മാളവികയും അനാമികയും പൊറോട്ടയടിക്കാനായി രംഗത്തുണ്ട്. അനശ്വരയെപ്പോലെ തന്നെ മിടുമിടുക്കികളാണ് ആറിലും പ്ലസ് വണ്ണിലും പഠിക്കുന്ന സഹോദരിമാരും.

അമ്മമ്മയാണ് ആര്യ ഹോട്ടൽ തുടങ്ങിയത്. പിന്നീട് അനശ്വരയുടെ അമ്മ സുബിയും സഹോദരിയും ഹോട്ടലിന്റെ മേൽനോട്ടം ഏറ്റെടുത്തു. അനശ്വരയ്ക്കും കുടുംബത്തിനും സ്വന്തമായി വീടില്ല. ഹോട്ടലിനോട് ചേർന്നുള്ള തറവാട്ടുവീട്ടിലാണ് ഇവരുടെ താമസം.

Exit mobile version