ഒരുമിച്ച് അഭിഭാഷകരായി എന്റോള്‍ ചെയ്ത് അച്ഛനും മകനും

കൊച്ചി: മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് മക്കളും ഉന്നത ജോലികളിലെത്താറുണ്ട്. അത് സര്‍വസാധാരണമാണ്. ഇപ്പോഴിതാ അച്ഛനും മകനും ഒരുമിച്ച് അഭിഭാഷകരായി എന്റോള്‍ ചെയ്തിരിക്കുന്ന അപൂര്‍വ കാഴ്ചയാണ് ശ്രദ്ധേയമാകുന്നത്.

അച്ഛനും മകനും ഒരേ ദിവസം അഭിഭാഷകരായ അപൂര്‍വതയ്ക്ക് കേരള ഹൈക്കോടതിയാണ് സാക്ഷിയായത്. കൊച്ചി സ്വദേശികളായ മനോജ് കുമാറും, മകന്‍ അശോക് മേനോനുമാണ് ഒരേ ദിവസം അഭിഭാഷകരായി എന്റോള്‍ ചെയ്തത്.

Exit mobile version