മതവികാരം വ്രണപ്പെടുത്തി; ശബരിമല ദര്‍ശനത്തിനെത്തിയ ആദ്യ യുവതി ലിബിക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കിലും ഓണ്‍ലൈന്‍ മാധ്യമത്തിലും എഴുതിയെന്ന പരാതിയില്‍ മല ചവിട്ടാനെത്തിയ ചേര്‍ത്തല സ്വദേശിനിക്കെതിരെയാണ് കേസ്

കൊച്ചി: സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ആദ്യ യുവതി ലുബിക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കിലും ഓണ്‍ലൈന്‍ മാധ്യമത്തിലും എഴുതിയെന്ന പരാതിയില്‍ മല ചവിട്ടാനെത്തിയ ചേര്‍ത്തല സ്വദേശിനിക്കെതിരെയാണ് കേസ്. ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മല ചവിട്ടാനാകാതെ മടങ്ങിയ സി.എസ്. ലിബി എന്ന ലിബി സെബാസ്റ്റ്യന്‍, ചേര്‍ത്തലയിലെ ഓണ്‍ലൈന്‍ മാധ്യമ റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു.

പീപ്പിള്‍സ് ലീഗല്‍ വെല്‍ഫെയര്‍ ഫോറം വര്‍ക്കിംഗ് പ്രസിഡന്റ് സി.എസ്. സുമേഷ് കൃഷ്ണന്‍ നേരത്തെ ഇവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിരുന്നില്ല. ഇതിനെ തുടര്‍ന്ന് എറണാകുളം സി.ജെ.എം കോടതിയില്‍ വീണ്ടും സുമേഷ് കൃതനാണ് പരാതി നല്‍കുകയായിരുന്നു.

കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. ലിബി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഹിന്ദുമതത്തെയും അയ്യപ്പ ഭക്തരെയും അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന പോസ്റ്റുകള്‍ നല്‍കിയെന്നും ഇവരുടെ സുഹൃത്തായ രഞ്ചിത്ത് അയ്യപ്പ ഭക്തരെ അപമാനിക്കുന്ന തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമത്തില്‍ എഴുതിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

Exit mobile version