‘ആരും അറിയാതെയാണ് പൂരത്തിനെത്തിയത്, വിമർശനങ്ങളുണ്ട്, അഴിഞ്ഞാട്ടക്കാരി എന്നു വിളിക്കുന്നവരോട് എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യും…. ഒരു ജീവിതമേ ഉള്ളൂ’ വൈറൽ തൃശ്ശൂർ പൂരം ആസ്വാദക കൃഷ്ണ പ്രിയ

Krishna Priya | Bignewslive

തൃശ്ശൂർ പൂരം എന്നത് തൃശ്ശൂർക്കാർക്ക് ഒരു പ്രത്യേക വികാരം തന്നെയാണ്. കഴിഞ്ഞ രണ്ട് നാൾ ആവേശത്തിരയിലായിരുന്നു പൂരനഗരി. പൂരാവേശം കെട്ടടങ്ങിയെങ്കിലും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് പൂരം കണ്ട് കണ്ണു നിറയുന്ന പെൺകുട്ടിയുടെ വീഡിയോ ആണ്. സുഹൃത്തിന്റെ ചുമലിലേറിയാണ് പെൺകുട്ടി പൂരം കണ്ടത്.

പിറന്നാൾ കേക്ക് മുറിച്ചുകൊണ്ടിരുന്ന യുവാവിന് ട്രാഫിക് നിയമം ലംഘിച്ചതിന് നോട്ടീസ്! ഇത് വല്ലാത്ത ‘പിറന്നാൾ സമ്മാനം’ ആയി പോയെന്ന് ലിജോ

തൃശ്ശൂർ പൂരം കണ്ട് കണ്ണ് നിറയുന്ന പെൺകുട്ടിയുടെ വിഡിയോ മന്ത്രി ആർ ബിന്ദു ഉൾപ്പെടെയുള്ളവർ പങ്കുവെച്ചിരുന്നു. ശേഷം, ഈ പെൺകുട്ടി ആരാണെന്ന ചോദ്യമാണ് സോഷ്യൽമീഡിയ ഉയർത്തിയത്. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. തൃശൂർ മണ്ണുത്തി സ്വദേശി കൃഷ്ണ പ്രിയയും സുഹൃത്ത് എൽതുരുത്ത് സ്വദേശിയുമായ സുദീപുമാണ് വിഡിയോയിൽ ഉള്ളത്.

തൃശൂർ സ്വദേശിനിയായിരുന്നിട്ടും ശരിയായി പൂരം കാണാൻ സാധിക്കാത്തതിന്റെ വിഷമത്തിലായിരുന്നു കൃഷ്ണ പ്രിയ നാളിത്രയും. സ്വന്തം നാട്ടിൽ നടക്കുന്ന ഈ ലോകപ്രശസ്ത ഉത്സവം കാണാൻ പെണ്ണായതുകൊണ്ട് മാത്രം സാധിക്കാത്തതിനെ കൃഷ്ണ പ്രിയയ്ക്ക് ഉൾക്കൊള്ളാൻ സാധിക്കുമായിരുന്നില്ല. അങ്ങനെയാണ് എങ്ങനെ എങ്കിലും പൂരം കാണണമെന്ന് ഉറപ്പിക്കുന്നത്.

തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോഴും കൃഷ്ണപ്രിയയ്ക്ക് നിരാശയായിരുന്നു ഫലം. കൃഷ്ണ പ്രിയയുടെ ഒപ്പമുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കൾക്ക് ഉയരമുള്ളതുകൊണ്ട് പൂരം കാണാൻ സാധിക്കുന്നുണ്ടായിരുന്നു. കൃഷ്ണ പ്രിയ നിരാശയായി നിന്നപ്പോഴാണ് സുഹൃത്ത് സുദീപ് തന്റെ ചുമലിലേറി പൂരം കാണിക്കാമെന്ന് കൃഷ്ണ പ്രിയയോട് പറയുന്നത്. പിന്നെ മറ്റൊന്നും കൃഷ്ണപ്രിയ ചിന്തിച്ചില്ല. ജനലക്ഷങ്ങൾ തടിച്ചുനിന്ന മൈദാനിയിൽ ആകാശത്തുയർന്നിരുന്ന് കൺകുളിർക്കെ പൂരം കാണുകയും ചെയ്തു. എന്നാൽ വീഡിയോ വൈറലായതോടെ വിമർശനങ്ങളും ശക്തമായി. അഴിഞ്ഞാട്ടക്കാരി എന്ന പേരും നൽകി. കൂടാതെ സദാചാര വാദികളുടെ ആക്രമണവും.

ഇതിനെല്ലാം കൃഷ്ണ പ്രിയ്ക്ക് ശക്തമായ മറുപടിയുണ്ട്. പൂരം കണ്ടതിനെ കുറിച്ചും വിമർശനങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് ഇപ്പോൾ കൃഷ്ണ പ്രിയ. ഒരു ഓൺലൈൻ ചാനലിന് വേണ്ടി പ്രവർത്തിക്കുകയാണ് ഇരുപത്തിയഞ്ചുകാരിയായ കൃഷ്ണ പ്രിയ. അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താമസം. വിഡിയോയുടെ താഴെ വരുന്ന സദാചാര കമന്റുകളും കൃഷ്ണ പ്രിയയുടെ ശ്രദ്ധയിപ്പെട്ടിട്ടുണ്ട്. പക്ഷേ അത്തരം കമന്റുകളോടും, തന്നെ ‘അഴിഞ്ഞാട്ടക്കാരി’ എന്ന് വിളിക്കുന്ന കുടുംബത്തോടും കൃഷ്ണപ്രിയയ്ക്ക് പറയാനുള്ളത് ഒറ്റ കാര്യമാണ്- ‘എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യും. എനിക്ക് ഒരു ജീവിതമേ ഉള്ളു’.

അര്‍ധരാത്രിയില്‍ പോലീസിനെ വിളിച്ച് ബിയര്‍ ആവശ്യപ്പെട്ട് യുവാവ്

കൃഷ്ണപ്രിയയുടെ വാക്കുകൾ;

‘വീട്ടിൽ അറിയാതെയാണ് തൃശൂർ പൂരം കാണാൻ എത്തിയത്. അമ്മയ്ക്ക് മാത്രമേ അറിയുമായിരുന്നുള്ള. അമ്മ നല്ല പിന്തുണയാണ് നൽകിയത്. ആരോടും പറയാതെ പൂരം കാണാൻ പോയിട്ട് നീ എന്താ കാണിച്ച് വച്ചത് എന്നായിരുന്നു അമ്മയുടെ ആദ്യ പ്രതികരണം. അല്ലെങ്കിലെ തറവാട്ടിൽ എന്നെ അമ്മ ‘അഴിച്ചു വിട്ടിരിക്കുകയാണ്’ എന്നാണ് പറയുന്നത്.

ഈ വിഡിയോ വൈറലായതോടെ ഫാമിലി വാട്ട്സ് ആപ്പ് ഗ്രൂപ്പിലടക്കം ചർച്ചയായി. ഞാൻ രണ്ട് വർഷം മുൻപേ തന്നെ ഫാമിലി ഗ്രൂപ്പിൽ നിന്ന് ലീവ് ചെയ്തതുകൊണ്ട് കസിൻസാണ് ഗ്രൂപ്പിലെ ചർച്ചകളെ കുറിച്ച് പറഞ്ഞത്. യാഥാസ്ഥിക കുടുംബമായതുകൊണ്ട് തന്നെ അവരുടെ രീതിക്കനുസരിച്ച് ഞാൻ നടക്കാത്തതുകൊണ്ട് തന്നെ ഇതിന് മുമ്പും എനിക്കെതിരെ അവർ പല വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതുകൊണ്ട് നിലവിലെ വിമർശനങ്ങൾ എനിക്ക് പുതുമയല്ല’

സ്ത്രീസൗഹൃദ പൂരമെന്ന് കൊട്ടിഘോഷിച്ചാലും ‘പുരുഷാരം’ എന്ന് അറിയാതെ വിശേഷിപ്പിക്കപ്പെടുന്ന ജനസാഗരത്തിനിടയിൽ കൃഷ്ണയ്ക്ക് മോശം അനുഭവവും ഉണ്ടായി. ‘സുഹൃത്ത് രേഷ്മ വഴിയാണ് പാസ് ഒപ്പിച്ചത്. കുടമാറ്റം കാണാനായി വന്നപ്പോൾ എനിക്ക് ഉയരം കുറവായതിനാൽ കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഇത് കണ്ട പൊലീസുകാർ പറഞ്ഞു അപ്പുറത്തേക്ക് മാറി നിന്നാൽ കാണാമെന്ന്. നിന്ന സ്ഥലത്ത് നിന്ന് ഇറങ്ങിയതോടെ പൊലീസുകാർ കുടമാറ്റം നടക്കുന്ന ഭാഗത്ത് നിന്നും ഇറക്കി പുറത്തേക്ക് ഇറക്കി വിട്ടു.

അപ്പുറത്ത് നിന്ന് കണ്ടോളാൻ പറഞ്ഞ് പറ്റിച്ചാണ് പെൺകുട്ടികളെയെല്ലാം ഇറക്കി വിട്ടത്. ഇക്കാര്യം ഞങ്ങൾ പരാതിയായി പറഞ്ഞു. പക്ഷേ നടപടിയൊന്നും ഉണ്ടായില്ല. തുടർന്ന് മീഡിയക്കാരോട് പറഞ്ഞു. പൂരം കാണിച്ച് തരുമോ എന്നാണ് ചോദിച്ചത്. അവർ നല്ല പിന്തുണ നൽകിയെങ്കിലും തിരക്കിനിടയിൽ തിരിച്ച് കയറാൻ നിവർത്തിയില്ലെന്ന് പറഞ്ഞു. മുന്നിൽ മറ്റൊരു വഴിയും കാണാതിരുന്നതുകൊണ്ട് തിരക്കിനടിയിലൂടെ തന്നെ വീണ്ടും കുടമാറ്റത്തിനടുത്തേക്ക് എത്താൻ നോക്കി. തിരക്കിനിടയിൽ പെട്ടതോടെ പലരും ദേഹത്ത് കയറി പിടിച്ചു. ഇങ്ങനെ ചെയ്യുന്നതിലൂടെ അവർക്ക് എന്ത് സുഖമാണ് കിട്ടുന്നതെന്ന് ചോദിച്ചു’

Exit mobile version