ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ സൈനികരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി

അമൃത്സര്‍ : പഞ്ചാബിലെ അമൃത്സറില്‍ 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 282 അസ്ഥികൂടങ്ങളാണ് കണ്ടെടുത്തത്. ഇവ ഇന്ത്യന്‍ സൈനികരുടെ അസ്ഥികൂടങ്ങള്‍ തന്നെയാണെന്ന് പഞ്ചാബ് സര്‍വകലാശാലയിലെ ആന്ത്രപോളജി വിഭാഗം അസിസ്റ്റന്റ് ഡോ.ജെ.എസ് സെഹ്‌റാവത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.

അമൃത്സറിലെ അജ്‌നലയിലാണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. നാണയങ്ങളും മെഡലുകളും ഡിഎന്‍എ സാംപിളുകളുമൊക്കെ പരിശോധിച്ചായിരുന്നു സ്ഥിരീകരണം. റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗും നടത്തിയിരുന്നു. പന്നിയിറച്ചിയും ഗോമാംസം പുരട്ടിയ വെടിയുണ്ടകളും ഉപയോഗിക്കുന്നതിനെതിരെയായിരുന്നു സൈനികരുടെ പോരാട്ടമെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. അജ്‌നലയിലെ ഒരു മതസ്ഥാപനത്തിന്റെ പരിസരത്തായിരുന്നു ഖനനം.

Also read : പറന്നുയരും മുമ്പ് തീപിടിച്ചു : ചൈനയില്‍ വിമാനത്തില്‍ നിന്നിറങ്ങിയോടി യാത്രക്കാര്‍, വീഡിയോ

1857ലെ കലാപത്തെ ഒന്നാം സ്വാതന്ത്ര്യസമരം എന്നാണ് ചില ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയ്‌ക്കെതിരെയായിരുന്നു പോരാട്ടം. വിശ്വാസങ്ങള്‍ ചൂണ്ടിക്കാട്ടി പോര്‍ക്ക് ഉപയോഗിക്കുന്നതിനെതിരെയും മറ്റും ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയിലുണ്ടായിരുന്ന ശിപായിമാര്‍ തന്നെയാണ് സമരമാരംഭിച്ചത്. ശിപായി ലഹള എന്ന് ബ്രിട്ടീഷുകാര്‍ പരിഹസിച്ചിരുന്ന സമരം പില്‍ക്കാലത്ത് ഇതേ പേരില്‍ അറിയപ്പെട്ടു.

Exit mobile version