സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷം; ലോങ്കേവാലയില്‍ ടാങ്കില്‍ യാത്ര ചെയ്ത് നരേന്ദ്ര മോഡി, വീഡിയോ വൈറല്‍

ജയ്പുര്‍: സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോങ്കേവാലയില്‍ ടാങ്കില്‍ യാത്ര ചെയ്യുന്ന മോഡിയുടെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. ടാങ്കില്‍ യാത്ര ചെയ്യുന്നതിനിടെ അദ്ദേഹം സൈനികരെ അഭിവാദ്യം ചെയ്യുകയും ചെയ്തു.

രാജസ്ഥാനിലെ ജെയ്‌സല്‍മേറിലെ ലോങ്കേവാലയിലാണ് മോഡി ഇത്തവണ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാനെത്തിയത്. രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികര്‍ക്ക് അദ്ദേഹം ആദരാജ്ഞലി അര്‍പ്പിക്കുകയും ചെയ്തു.

സൈനികരാണ് രാജ്യത്തിന്റെ ഏറ്റവും ശക്തിയെന്ന് താന്‍ അടിയുറച്ച് വിശ്വസിക്കുന്നുവെന്ന് മോഡി പറയുന്നു. സൈനികര്‍ക്ക് മധുരം വിതരണം ചെയ്ത പ്രധാനമന്ത്രി ലോങ്കേവാലയിലെ മ്യൂസിയവും സന്ദര്‍ശിച്ചു.

Exit mobile version