അതിര്‍ത്തിയില്‍ മഞ്ഞ് കോരിച്ചൊരിയുമ്പോഴും ജാഗ്രത കൈവിടാതെ ഇന്ത്യന്‍ സൈന്യം; കാല് മഞ്ഞില്‍ പൂണ്ട് പോകുമ്പോഴും പട്രോളിങ് നടത്തി സൈനികര്‍, വീഡിയോ

Indian soldiers | Bignewslive

ന്യൂഡല്‍ഹി: അതിശൈത്യത്തിലും മഞ്ഞുവീഴ്ചയിലും ഉത്തരേന്ത്യ തണുത്ത് വിറയ്ക്കുമ്പോള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കായി കൊടുംതണുപ്പിലും ജാഗ്രത കൈവിടാതെ നുഴഞ്ഞുകയറ്റക്കാരോട് പോരാടുകയാണ് ഇന്ത്യന്‍ സൈന്യം. മരവിച്ച് പോകുന്ന തണുപ്പിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ ജോലി ചെയ്യുന്ന സൈനികരുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും നിറയുകയാണ്.

പ്രതിരോധ മന്ത്രാലയത്തിലെ പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ ആണ് അതിശൈത്യത്തിലും കാവല്‍ നില്‍ക്കുന്ന സൈനികന്റെ ചിത്രം പങ്കുവെച്ചത്. അദ്ദേഹത്തിന്റെ കാലുകള്‍ മഞ്ഞില്‍ പൂണ്ടിരിക്കുന്നതും വീഡിയോയില്‍ കാണാം. മറ്റൊരു വീഡിയോയില്‍ മഞ്ഞ് മൂടിയ ഒരു പര്‍വതത്തില്‍ പട്രോളിങ് നടത്തുന്ന ഒരു കൂട്ടം സൈനികരെയും കാണാന്‍ സാധിക്കുന്നുണ്ട്.

11 കൊല്ലം മുമ്പ് വിദേശത്തെ ഓയിൽ കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനുമായി വിവാഹം; വിവാഹത്തിന് അണിഞ്ഞത് 200 പവൻ സ്വർണ്ണവും! നീതുവിന്റെ സ്വരൂപം കണ്ട് അമ്പരന്ന് ഭർത്താവ് സുധിയും വീട്ടുകാരും

കാല് പൂണ്ട് പോകുന്ന മഞ്ഞിലൂടെ നടന്നാണ് സൈനികര്‍ സുരക്ഷ പരിശോധനകള്‍ നടത്തുന്നത്. ‘പാര്‍ക്കിലെ നിങ്ങളുടെ പ്രഭാത നടത്തവുമായി ഇത് താരതമ്യം ചെയ്തു നോക്കു’ എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന കുറിപ്പ്. ട്വിറ്ററില്‍ നിരവധി പേരാണ് ഈ സൈനികരെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇവരാണ് യഥാര്‍ഥ നായകരെന്ന് പലരും കുറിച്ചു.

Exit mobile version