അസ്ഥികൂടവുമൊത്തുള്ള ഫോട്ടോഷൂട്ടുമായി അന്‍സിബ; വരുണിനെ ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍മീഡിയ

Ansiba Hassan | Bignewslive

ദൃശ്യം 2ന്റെ വിജയം ആഘോഷിക്കുകയാണ് ടീം. ഈ സന്ദര്‍ഭത്തില്‍ വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്ത നടി അന്‍സിബ ഹസന്‍. താരത്തിനൊപ്പം അസ്ഥികൂടമാണ് ഫോട്ടോഷൂട്ടില്‍ തിളങ്ങുന്നത്.

ദൃശ്യം രണ്ടുമായി ബന്ധപ്പെട്ട ക്രീയേറ്റീവ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇവ. ഒരു അസ്ഥികൂടത്തെയും പിടിച്ചിരിക്കുന്ന അന്‍സിബയുടെ ചിത്രങ്ങള്‍ക്ക് താഴെ രസകരമായ നിരവധി രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ‘അനുയോജ്യമായ ക്യാപ്ഷനുകള്‍ക്കായി കാത്തിരിക്കുന്നു’ എന്ന തലകെട്ടോടെ താരം ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റുകള്‍ക്കു താഴെയാണ് ആരാധകരുടെ കമന്റുകളും എത്തുന്നത്.

അന്‍സിബയ്‌ക്കൊപ്പമുള്ള അസ്ഥികൂടം വരുണിന്റേതാണെന്ന് പറഞ്ഞുള്ള കമന്റുകളാണ് ഏറെയും. ‘സേവ് ദി ഡേറ്റ് വിത്ത് വരുണ്‍ പ്രഭാകര്‍,’ ‘ വരുണിനെ ഇനിയെങ്കിലും വെറുതേ വിട്ടുകൂടെ’, ‘അങ്ങനെ അവര്‍ ഒന്നിക്കുകാണ് സൂര്‍ത്തുക്കളെ’, ‘ഇത് വരുണിന്റെ അല്ല, അച്ഛന്റെ ഒരു പഴയ കൂട്ടുകാരന്‍ നിഖില്‍ മഹേശ്വറിന്റെ ആണ്! ഫ്രം ദേവദൂത്’ ‘അസ്ഥികൂടത്തെ പ്രേമിച്ച കഥാനായിക’ ഇങ്ങനെ പോകുന്നു കമന്റുകള്‍. ചിത്രത്തിന് വന്‍ സ്വീകരണമാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്.

Exit mobile version