പിറന്നാൾ കേക്ക് മുറിച്ചുകൊണ്ടിരുന്ന യുവാവിന് ട്രാഫിക് നിയമം ലംഘിച്ചതിന് നോട്ടീസ്! ഇത് വല്ലാത്ത ‘പിറന്നാൾ സമ്മാനം’ ആയി പോയെന്ന് ലിജോ

പത്തനംതിട്ട: പത്തനംതിട്ട പുറമറ്റം പഞ്ചായത്തിലെ നാരകത്താനി സ്വദേശിയായ യുവാവിന് പിറന്നാൾ സമ്മാനമായി ഇത്തവണത്തെ കിട്ടയത് ഇടപ്പളളി ട്രാഫിക്കിൽ പിഴ അടയ്ക്കാനുള്ള നോട്ടീസ് ആണ്. തനിക്ക് ലഭിച്ച അപ്രതീക്ഷിത സമ്മാത്തിൽ പകച്ചിരിക്കുകയാണ് നാരകത്താനി ഉളളിരിക്കൽ ലിജോ എ കുരുവിള.

അര്‍ധരാത്രിയില്‍ പോലീസിനെ വിളിച്ച് ബിയര്‍ ആവശ്യപ്പെട്ട് യുവാവ്

ഏപ്രിൽ 29 ന് 2.24 ന് വൈറ്റിലയിലൂടെ ഹെൽമെറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിച്ചു എന്ന കുറ്റത്തിന് ലിജോയ്ക്ക് പിഴ അടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചത്. എന്നാൽ നിയമലംഘനം നടന്നു എന്ന് നോട്ടീസിൽ പറയുന്ന സമയം എറണാകുളം ജില്ലയിൽ പോലും താൻ ഇല്ലായിരുന്നു എന്നാണ് ലിജോ പറയുന്നത്. വൈറ്റിലയിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്തു എന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ കണ്ടെത്തിയ ദിവസം വെണ്ണിക്കുളം ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥനായ ലിജോ ഉച്ചവരെ വെണ്ണിക്കുളത്തും ഉച്ചക്ക് ശേഷം ആനിക്കാട് മാമോദീസ ചടങ്ങിൽ പങ്കെടുക്കുന്നതിന് കാറിലും യാത്ര ചെയ്യുകയായിരുന്നു.

വീട് ഇരിക്കുന്ന നാരകത്താനിക്കും വെണ്ണിക്കുളത്തിനും ഇടയിൽ ബൈക്കിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഈ പ്രദേശത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ഇല്ലതാനും. ഇതോടെ നോട്ടീസ് ലഭിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ലെന്നും ലിജോ പറയുന്നു. തൻറെ ബൈക്കിൻറെ നമ്പർ ഉപയോഗിക്കുന്ന മറ്റൊരു വാഹനമാണ് നിയമലംഘനം നടത്തിയതെന്നാണ് ലിജോയുടെ സംശയം.

കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പിഴ അടയ്ക്കാൻ തയ്യാറാണ്, തൻറെ ബൈക്കിൻറെ നമ്പറിലുള്ള മറ്റൊരു വാഹനം ഉണ്ടെങ്കിൽ അത് കണ്ടെത്തണം, അല്ലാത്ത പക്ഷം ഈ വാഹനം മറ്റ് ഏത് കുറ്റം ചെയ്താലും അതിൻറെ പേരിൽ താൻ പഴി കേൾക്കേണ്ടി വരും”- എന്ന് ലിജോ പറഞ്ഞു.

Exit mobile version