പാണക്കാട് തറവാട്ടില്‍ പുതിയ അംഗമെത്തി: സുഹൃത്തിന്റെ കുഞ്ഞിനെ കാണാനെത്തി മന്ത്രി മുഹമ്മദ് റിയാസ്

മലപ്പുറം: പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ പുതിയ അംഗത്തെ കാണാന്‍ അപ്രതീക്ഷിത അതിഥിയായെത്തി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അടുത്തിടെ അന്തരിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ പുത്രന്‍ മൊഈന്‍ അലി ശിഹാബ് തങ്ങളുടെ കുഞ്ഞിനെ കാണാനാണ് മന്ത്രി എത്തിയത്.

ദൈവത്തിന് സര്‍വസ്തുതിയും, അള്ളാഹു ഒരു ആണ്‍ കുഞ്ഞിനെക്കൂടെ നല്‍കി ഞങ്ങളെ അനുഗ്രഹിച്ചു എന്നു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ പാണക്കാട് തറവാട്ടിലെ പുതിയ അംഗത്തിന്റെ ജനനവിവരം അറിയിച്ചത് പിതാവായ സയ്യിദ് മൊഈന്‍ അലി ശിഹാബ് തങ്ങളാണ്.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ സന്ദര്‍ശന വിവരം പുറംലോകമറിഞ്ഞത്. അവിചാരിതമായി കുഞ്ഞിനെ കാണാനെത്തിയ അതിഥി എന്ന തലക്കെട്ടോടെയാണ് മുനവ്വറലി തങ്ങളുടെ പോസ്റ്റ് തുടങ്ങുന്നത്.

Read Also: ‘ചേച്ചിക്ക് ഉസ്താദിനോട് ഒന്നും പറയാനില്ലെ’? റിമ കല്ലിങ്കലിനോട് ചോദിച്ച് യുവാവ് ചേട്ടന്‍ പണി ഏല്‍പ്പിച്ച് ബാങ്കില്‍ പേയ്‌മെന്റ് ഇട്ടിരുന്നോ എന്ന് നടി

സഹപാഠിയും സുഹൃത്തുമായ മന്ത്രി പിഎ മുഹമ്മദ് റിയാസ്, താങ്ക്‌സ് ഫോര്‍ ദ സര്‍പ്രൈസ് എന്നുകൂടി ഉള്‍പ്പെടുന്നതാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.

Exit mobile version