‘പ്രണയത്തിലാണ്, അവളെ ഇറക്കിവിടണം’; രാത്രിയിൽ വീടാക്രമിച്ച് പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയി; 5 യുവാക്കൾ അറസ്റ്റിൽ

വർക്കല: തിരുവനന്തപുരം അയിരൂരിൽ രാത്രിയിൽ വീടാക്രമിച്ച് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയതായി പരാതി. വീട്ടുകാരുടെ പരാതിക്ക് പിന്നാലെ സംഘത്തിലെ അഞ്ചുപേരെ അയിരൂർ പോലീസ് അറസ്റ്റുചെയ്തു.

ആറ്റിങ്ങൽ എൽഎംഎസ് ജങ്ഷൻ ചിത്തിരനിവാസിൽ വാടകയ്ക്കു താമസിക്കുന്ന, വർക്കല നടയറകുന്ന് വീട്ടിൽ റമീസ്(24), ചെമ്മരുതി മുട്ടപ്പലം ചാവടിമുക്ക് സെമീന മൻസിലിൽ മുനീർ(24), വർക്കല നടയറ ബംഗ്ലാവിൽ നസീർ മൻസിലിൽ അമീർഖാൻ(24), ചെമ്മരുതി മുട്ടപ്പലം നടയറകുന്നിൽ വീട്ടിൽ താമസിക്കുന്ന കൊട്ടിയം പേരയം വയലിൽ പുത്തൻവീട്ടിൽ അഷീബ്(31), ചിറയിൻകീഴ് പുതുക്കരി സ്വദേശി അജയകുമാർ(24) എന്നിവരാണ് അറസ്റ്റിലായത്. കണ്ടെത്തിയ പെൺകുട്ടിയെ തിരുവനന്തപുരം മഹിളാ മന്ദിരത്തിലേക്കു മാറ്റി.

ഞായറാഴ്ച രാത്രി 11 മണിയോടെ അയിരൂരിലെ വീട്ടിലെത്തിയാണ് ആക്രമണമുണ്ടായത്. വീട്ടിലുള്ള പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും കുട്ടിയെ ഇറക്കിവിടണമെന്നും ആവശ്യപ്പെട്ടാണ് റമീസിന്റെ നേതൃത്വത്തിൽ എട്ടംഗ സംഘം എത്തിയത്. വാതിൽ ചവിട്ടിപ്പൊളിക്കാൻ ശ്രമിക്കുകയും ജനൽപ്പാളികളുടെ ഗ്ലാസ് പൊട്ടിക്കുകയും ചെയ്തു.

also read- ഡിവൈഎസ്പിയുടെ 15വയസുകാരി മകളെ ഡിജിപി അനിൽകാന്ത് കൂടെ താമസിപ്പിച്ചു; പിതാവ് കടുത്ത മദ്യപാനിയായി; ഗുരുതര ആരോപണവുമായി റിട്ട. എസ്പി സക്കറിയ ജോർജ്

വീടിന്റെ പിന്നിലെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയ അക്രമിസംഘം, വീട്ടുകാരെ മർദിച്ചശേഷം പെൺകുട്ടിയെ ഇറക്കിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അയിരൂർ പോലീസ് എത്തിയെങ്കിലും പെൺകുട്ടിയുമായി അക്രമിസംഘം കടന്നിരുന്നു.

Exit mobile version