രാത്രി 12 വരെ സ്വിഗി ഡെലിവറി ഗേള്‍! ‘ഇത്ര പഠിച്ചിട്ട് നിനക്ക് നാണമില്ലേ ഡെലിവറി ജോലി ചെയ്യാന്‍’; മോശം പറയുന്നവരോട് നില പറയുന്നു

പെണ്‍കുട്ടികള്‍ ആറ് മണിയാവുമ്പോഴേ വീട്ടില്‍ കയറണം, രാത്രിയില്‍ പുറത്തിറങ്ങരുത് എന്നൊക്കെയുള്ള കാഴ്ചപ്പാടുകള്‍ ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. പലമേഖലകളിലും നൈറ്റ് ഷിഫ്റ്റ് ജോലിയും ഉണ്ട്. അതിനെയും മോശമായി കാണുന്നവര്‍ ഏറെയുണ്ട് ഇന്നും.

അതേസമയം, ഇങ്ങനെ പറയുന്നവര്‍ പറഞ്ഞ് കൊണ്ടേയിരിക്കും. അവരെ തിരുത്താന്‍
ആവില്ല, എന്ത് പ്രതിസന്ധിയും തരണം ചെയ്ത് ധൈര്യമായി മുന്നോട്ട് പോകണമെന്ന് തുറന്ന് പറയുകയാണ് നില ചന്ദന എന്ന സ്വിഗി ഡെലിവറി ഗേള്‍.

ഇതിനെകുറിച്ച് നില കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്വിഗി ഡെലിവറി ഗേളായി ജോലി ചെയ്ത് തുടങ്ങിയിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. പലരിലും നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. പാതിരാത്രി ആയാലും ആത്മധൈര്യം കൈവിടാതെ ജോലി ചെയ്യാന്‍ തയ്യാറാണെന്ന് നില പറയുന്നു. രക്ഷിതാക്കളോടാണ് പറയാനുള്ളത്. കാരണം അവരാണ് പെണ്‍കുട്ടികള്‍ക്ക് സപ്പോര്‍ട്ട് കൊടുക്കേണ്ടത്. പെണ്‍കുട്ടികളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുകയാണ് ഓരോ രക്ഷിതാക്കളും ചെയ്യേണ്ടതെന്നും നില കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം….

Hii… എന്റെ പേര് നില ചന്ദന
ഞാന്‍ ബാംഗ്ലൂര്‍ ആണ്
എന്റെ ജോലി കാലത്ത് 10am to 8pm വരെ accountant
അതിനു ശേഷം 8pm മുതല്‍ രാത്രി 12 മണിവരെ ഞാന്‍ Swiggy delivery girl ആണ്
എന്റെ വിദ്യാഭ്യാസം Post graduation ആണ്
ഞാന്‍ വിവാഹിത ആണ് ഭര്‍ത്താവ് ഒരു ഡ്രൈവര്‍ ആണ്
ഇവിടെ ഈ പോസ്റ്റ് ഇടുന്നത് എനിക്ക് തോന്നിയ ഒരു കാര്യം പറയാന്‍ ആണ് ഇതു അംഗീകരിക്കുമോ എന്ന് എനിക്ക് അറിയില്ല
അയ്യേ നിനക്ക് നാണം ഇല്ലെ ഈ ഡെലിവറി ജോലി ചെയ്യാന്‍ അതും പാതിരാത്രി നിന്നെ കുറിച്ച് മറ്റുള്ളവര്‍ എന്താ വിചാരിക്ക നീ ഒരു വൃത്തികെട്ട പെണ്ണ് ആണ് എന്ന് കരുതും
ഇത്ര പഠിച്ചിട്ട് നിനക്ക് നാണം ആകുന്നില്ലേ ഈ ഡെലിവറി ഗേള്‍ ആയി ജോലി ചെയ്യാന്‍
ഇതു എന്നോട് ഒരു ആള്‍ പറഞ്ഞത് ആണ്
എനിക്ക് ഒരുപാട് സാമ്പത്തിക പ്രശ്‌നം ഉണ്ട് അത് കൊണ്ട് ആത്മഹത്യ ചെയ്യാനോ അല്ലെങ്കില്‍ വേശ്യവൃത്തി ചെയ്തു കാശു ഉണ്ടാകാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നെ കുറിച്ച് മറ്റുള്ളവര്‍ എന്താ വിചാരിക്കും എന്ന് ചിന്തിച്ചു എന്റെ ജീവിത രീതികളെ മാറ്റി ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുമില്ല
ഈ പറയുന്നവര്‍ ആരും എനിക്ക് ഉള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാനും വരില്ല
പാതിരാത്രി ആയാലും ആത്മ ധൈര്യം കൈവിടാതെ ജോലി ചെയ്യാന്‍ ഞാന്‍ തയ്യാറാണ് അത് കൊണ്ട് ആണ് ഞാന്‍ Swiggy delivery girl ആയി ജോലി ചെയ്യുന്നത്
നമ്മുടെ കേരളത്തില്‍ സന്ധ്യ കഴിഞ്ഞാല്‍ പെണ്‍കുട്ടികളെ പുറത്തു കണ്ടാല്‍ തന്നെ പലരീതിയില്‍ വിലയിരുത്തുന്നവര്‍ ഉണ്ട്
എന്നാല്‍ അതെ കേരളത്തിലെ ആളുകള്‍ ബാംഗ്ലൂര്‍ ഒരുപാട് ഉണ്ട് അവര്‍ food order ചെയ്തു ഞാന്‍ delivery ചെയ്യുമ്പോള്‍ എന്നെ അഭിനന്ദികുന്നു
എന്താ കേരളത്തില്‍ മാത്രം ഇങ്ങനെ ചെയ്യാത്തത് പെണ്‍കുട്ടികള്‍ക്ക് സ്വാതന്ത്ര്യം ഇല്ലെ? ഉണ്ട് പക്ഷെ ഭയം അത് കേരളത്തില്‍ മാത്രം അല്ല എല്ലാ നാട്ടിലും ഉണ്ട്
ഒരു കാര്യം അറിയാമോ ഞാന്‍ രാത്രി ഓരോ ഓര്‍ഡര്‍ എടുക്കാന്‍ ചെല്ലുമ്പോള്‍ അവിടെ പല നാട്ടിലെ ഡെലിവറി ജോബ് ചെയ്യുന്ന boys ഉണ്ടാകും എന്നാല്‍ ഞാന്‍ ചെന്നാല്‍ അവര്‍ എല്ലാവരും ആദ്യം എന്റെ ഓര്‍ഡര്‍ കൊടുത്തു പറഞ്ഞു അയക്കു അത് ഒരുപെണ്‍കുട്ടി ആണ് എന്ന് ആ ഹോട്ടലിലെ ആളുകളോട് പറയും എന്നിട്ട് എന്നെ ആദ്യം അവിടെ നിന്ന് safe ആയി പറഞ്ഞു വിടും
ചില location ചെല്ലുമ്പോള്‍ എനിക്ക് വഴി അറിയില്ല ആ വഴി വരുന്ന ഡെലിവറി boys ആരോട് എങ്കിലും ഞാന്‍ വഴി ചോദിക്കും ചിലര്‍ അവരുടെ ഓര്‍ഡര്‍ ഉണ്ട് എങ്കിലും എന്റെ ഓര്‍ഡര്‍ കൊണ്ട് പോകാനുള്ള വഴി വരെ എനിക്ക് വഴികാട്ടി വരും
അത് പോലെ തന്നെ ആണ് ഇവിടെ ഉള്ള ആളുകളും രാത്രി ആയത് കൊണ്ട് ജോലി ഡെലിവറി ആയത് കൊണ്ടും ഒരു വൃത്തികെട്ട രീതിയില്‍ ആരും ഇതുവരെ എന്നോട് പെരുമാറിയിട്ടില്ല എല്ലാവര്‍ക്കും ഞാന്‍ മലയാളി ആണ് എന്ന് പറയുമ്പോള്‍ വല്ലാത്ത അത്ഭുതം ആണ്
എന്നാല്‍ ഡെലിവറി ചെയ്യുന്ന വരെ വളരെ പുച്ഛത്തോടെ കാണുന്ന മലയാളികളുടെ ഒരു വീഡിയോ ഞാന്‍ കണ്ടു ശരിക്കും എനിക്ക് ആ ആള്‍കാരോട് പുച്ഛം ആണ് തോന്നിയത്
എല്ലാ ജോലിക്കും അതിന്റെതായ അന്തസ് ഉണ്ട് ഡെലിവറി ജോലിക്ക് വിദ്യാഭ്യാസം ഒരു പ്രശ്‌നം അല്ല അത് ചെയാന്‍ ഉള്ള മനസ്സ് ആണ് വേണ്ടത്….
പിന്നെ ഇവിടെയും ചില കൂതറകള്‍ ഉണ്ട് അവരുടെ ഫ്‌ലാറ്റില്‍ ചെല്ലുമ്പോള്‍ 18 നില ആണ് എങ്കിലും സ്റ്റപ് വഴി മാത്രം കയറി ഡെലിവറി ചെയ്യണം ലിഫ്റ്റ് ഉപയോഗിക്കാന്‍ അവിടെ താമസിക്കുന്നവര്‍ക്ക് മാത്രം അനുവാദം ഉള്ളു …
അപ്പോള്‍ ശരിക്കും വയ്യാതെ ആകും ഇത്രക്കും പടികള്‍ കയറി അവിടെ ചെല്ലുമ്പോള്‍ പട്ടിയേക്കാള്‍ നന്നായി ഞാന്‍ കിതാകുന്നുണ്ടാകും
ചില ആള്‍കാര്‍ tip തരും hooo അത് കിട്ടുമ്പോള്‍ വലിയ സന്തോഷം ആണ്…
ജോലി ചെയ്തു അതില്‍ extra എമൗണ്ട് വരുമ്പോള്‍ ഒരു സന്തോഷം
പിന്നെ ഒരു പേടി അത് എന്റെ ഭര്‍ത്താവിന്റെ അമ്മക്ക് ആണ് അത് എന്നോട് വിശ്വാസം ഇല്ലാത്തത് കൊണ്ട് അല്ലാട്ടോ രാത്രി വണ്ടി ഓടിക്കുമ്പോള്‍ എതിരെ വരുന്നവര്‍ ശ്രെദ്ധിച്ചില്ല എങ്കിലോ എന്ന ഭയം ആണ് പുള്ളി കാരിക്ക് ആളൊരു തനി നാട്ടിന്‍ പുറത്തുകാരി ആണ് എന്നാലും ഈ പേടി ഒരു അമ്മആയത് കൊണ്ട് ഉള്ളത് ആണ് കേട്ടോ …
നമ്മള്‍ ഭയന്ന് ജീവിച്ചാല്‍ തോറ്റു പോകും ആത്മഹത്യ ചെയ്തു എല്ലാം അവസാനിപ്പിക്കാന്‍ തോന്നും തെറ്റായ വഴി തിരഞ്ഞു എടുക്കും…. അങ്ങനെ ഒരിക്കലും ഒരാള്‍ക്കും ഉണ്ടാകരുത് സ്വയം നമ്മളില്‍ ഉണ്ടാകുന്ന ധൈര്യം വിശ്വാസം ആണ് നമ്മള്‍ക്ക് ജീവിക്കാന്‍ ആത്മ ബലം നല്‍കുന്നത് തോറ്റുപോകരുത് ആരും
ഈ കുറിപ്പ് ആര്‍കെങ്കിലും ഒരു ഉപകാരം ആയാല്‍ വളരെ സന്തോഷം….

Exit mobile version