‘രണ്ട് ലക്ഷം രൂപയും ഹോട്ടല്‍ മുറിയും ഭക്ഷണവും’: വീഡിയോ ചെയ്യാന്‍ വേണ്ടത്, വിശദീകരണവുമായി ഫിറോസ് കുന്നംപറമ്പില്‍

തന്റെ പേരില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിനെ പറ്റിയുള്ള കാര്യങ്ങള്‍ വിശദീകരിച്ച് ഫേസ്ബുക്കില്‍ ലൈവില്‍ എത്തിയിരിക്കുകയാണ് ജീവകാരുണ്യ പ്രവര്‍ത്തകനായ
ഫിറോസ് കുന്നംപറമ്പില്‍.

ഒരു കുട്ടിയുടെ ചികിത്സയ്ക്ക് സഹായം തേടി വീഡിയോ ചെയ്യണമെങ്കില്‍ രണ്ട് ലക്ഷം രൂപ അഡ്വാന്‍സും ഒപ്പം ഹോട്ടലില്‍ മുറിയും ആവശ്യമായ ഭക്ഷണവും വേണമെന്ന് ഫിറോസിന്റെ ആളുകള്‍ ആവശ്യപ്പെട്ടു എന്നാണ് കുട്ടിയുടെ അയല്‍വാസി എന്ന് പരിചയപ്പെടുത്തുന്ന ആള്‍ ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.

എന്നാല്‍ ഇത് വ്യാജമാണെന്നും അങ്ങനെ താനോ തന്റെ ആളുകളോ ആവശ്യപ്പെട്ടിട്ടില്ലെന്നും ഫിറോസ് വീഡിയോയില്‍ പറയുന്നു. ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നവരെ കെട്ടിയിട്ട് തല്ലുകയാണ് വേണ്ടതെന്നും ഫിറോസ് പറയുന്നു.

ഒരു രോഗിയുടെ കൈയ്യില്‍ നിന്നും താന്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും കൈയ്യില്‍ ഉള്ളത് കൂടി അങ്ങോട്ട് കൊടുക്കുകയാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം വിശദീകരണ വീഡിയോയില്‍ പറയുന്നു.

Exit mobile version