‘ഊള ബാബുവിനെ പോലെയാകരുത്’; അതിജീവിതയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കൽ രംഗത്ത്

അവസരങ്ങൾ വാഗ്ദാനം ചെയ്തും വിവാഹവാഗ്ദാനം ചെയ്തും നിർമ്മാതാവ് വിജയ് ബാബു പീഡിപ്പിച്ചെന്ന പരാതി നൽകിയ നടിക്ക് പിന്തുണയുമായി നടി റിമാ കല്ലിങ്കൽ. വിജയ് ബാബുവിനെ വിമർശിച്ചാണ് റിമ രംഗത്തെത്തിയിരിക്കുന്നത്. സൈബർ ആക്രമണങ്ങൾക്കിരയാക്കാനായി നടിയുടെ പേരടക്കം വെളിപ്പെടുത്തി വിജയ് ബാബു രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് റിമയുടെ വിമർശനം.

നടിയെ പിന്തുണച്ചുകൊണ്ടുള്ള വിമൻ ഇൻ സിനിമ കളക്ടീവിന്റെ പ്രസ്താവന റിമ കല്ലിങ്കൽ സ്വന്തം പേജിൽ പങ്കുവച്ചു. ‘അതിജീവിതയ്‌ക്കൊപ്പം നിൽക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് റിമ ഡബ്ല്യുസിസിയുടെ പ്രസ്താവന പങ്കുവച്ചത്. വിജയ് ബാബുവിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച പോസ്റ്ററും റിമ ഷെയർ ചെയ്തിട്ടുണ്ട്.

ALSO READ- അമ്മയുടെ മൃതശരീരം ഫീസറിൽ വെച്ച്, ഇടറിയ മനസുമായി തട്ടിൽ കയറി നടനായ മകൻ; കണ്ണീർക്കാഴ്ച

‘ഊള ബാബുവിനെ പോലെയാകരുത്’ എന്ന തലക്കെട്ടോടെ നിരവധി മീമുകൾ, വിജയ് ബാബുവിനെതിരെ ഉയർന്ന മീടൂ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ‘ഊള ബാബു അതിജീവിതയോട് സ്വഭാവ സർട്ടിഫിക്കറ്റ് ചോദിക്കുന്നു. നിങ്ങൾ ഊളബാബുവിനെ പോലെയാകരുത്’ എന്ന ആശയം പങ്കുവയ്ക്കുന്ന കാർട്ടൂൺ പോസ്റ്റർ റിമ സമൂഹമാധ്യമത്തിൽ സ്റ്റാറ്റസ് ആക്കിയിട്ടുമുണ്ട്.

Exit mobile version