നടൻ വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ്

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ്. കോഴിക്കോട് സ്വദേശിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. പരാതിയിൽ എറണാകുളം സൗത്ത് പോലീസ് കേസെടുത്തു.

ഷൈനിയെ വിദേശത്തേയ്ക്ക് യാത്രയാക്കാൻ പുറപ്പെട്ടു; അപ്രതീക്ഷിത അപകടത്തിൽ പൊലിഞ്ഞത് 4 പേർ! മകനും ഭർത്താവും ഉൾപ്പടെയുള്ളവരുടെ വിയോഗം അറിയാതെ ഷൈനി ആശുപത്രിയിൽ

സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. കൊച്ചിയിലെ ഫ്‌ളാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നും യുവതി പരാതിയിൽ പറയുന്നു. ഈ മാസം 22നാണ് യുവതി എറണാകുളം സൗത്ത് പോലീസിൽ പരാതി നൽകിയത്.

ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ,ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

Exit mobile version