ട്രെയിന്‍ മാറിയത് അറിഞ്ഞ് ചാടിയിറങ്ങി: പരിക്കേറ്റ സിഎ വിദ്യാര്‍ഥിനിയ്ക്ക് ചികിത്സയിലിരിക്കെ ദാരുണാന്ത്യം; നോവായ് വിഷു അവധി കഴിഞ്ഞ് മടങ്ങിയ ചന്ദനയുടെ വിയോഗം

മലപ്പുറം: ട്രെയിന്‍ മാറിയത് അറിഞ്ഞ് ചാടിയിറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. മലപ്പുറം ചെങ്ങരയിലെ ടാക്സ് പ്രാക്ടിഷണര്‍ ചന്ദനത്തില്‍ രാജുവിന്റെ ഏക മകള്‍ ചന്ദന (18) ആണ് മരിച്ചത്.

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് കഴിഞ്ഞ 17ന് രാത്രിയാണ് അപകടം. ചെന്നൈയില്‍ സിഎ വിദ്യാര്‍ഥിനിയായ ചന്ദന വിഷു അവധിക്കു നാട്ടിലെത്തി തിരിച്ചു പോകാന്‍ തൃശ്ശൂര്‍ റയില്‍വേ സ്റ്റേഷനില്‍ എത്തുകയും അവിടെ നിന്നു ചെന്നൈയിലേക്കു ടിക്കറ്റെടുത്ത ട്രെയിനിനു പകരം മറ്റൊരു ട്രെയിനില്‍ മാറിക്കയറുകയും ചെയ്തു.

Read Also:
‘രക്ഷപ്പെട്ടാല്‍ ആരെ വേണമെങ്കിലും കൈ വയ്ക്കാമെന്ന നില വരും’! അപകടമകരമാംവിധം ഡ്രൈവിങ്: ചോദ്യം ചെയ്ത പെണ്‍കുട്ടികളെ നടുറോഡില്‍ മര്‍ദ്ദിച്ച് ലീഗ് നേതാവിന്റെ മകന്‍; കാര്‍ നമ്പറും വീഡിയോയും വച്ച് വിടാതെ കുടുക്കി സഹോദരിമാര്‍

ട്രെയിന്‍ ചലിച്ചു തുടങ്ങിയ ശേഷമാണ് ട്രെയിന്‍ മാറിയ വിവരം അറിഞ്ഞത്. ചാടിയിറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമില്‍ വീണു പരിക്കേറ്റ് തൃശൂര്‍ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

മൃതദേഹം ഞായറാഴ്ച തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും.മാതാവ്: അമ്പിളി (അധ്യാപിക, കാരക്കുന്ന് ജി.എച്ച്.എസ്.എസ്). സത്യസായി സേവ സംഘടന ജില്ല പ്രസിഡന്റ് ആണ് രാജു.

Exit mobile version