‘എന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് വ്യാജ വാട്‌സപ്പ്’: ചതിയില്‍ വീഴരുതെന്ന് മുന്നറിയിപ്പുമായി സ്പീക്കര്‍ എംബി രാജേഷ്

തിരുവനന്തപുരം: തന്റെ ഫോട്ടോ ഉപയോഗിച്ചുള്ള വ്യാജ വാട്‌സപ്പ് അക്കൗണ്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പുമായി സ്പീക്കര്‍ എംബി രാജേഷ്. ഇത് സംബന്ധിച്ച് ഡി ജിപിക്ക് പരാതി നല്‍കിയതായും എംബി രാജേഷ് അറിയിച്ചു.

7240676974 എന്ന നമ്പറിലാണ് വ്യാജ അക്കൗണ്ട് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘ഇത് എന്റെ പുതിയ നമ്പറാണ് ദയവായി ഇത് സേവ് ചെയ്യുക’ എന്ന സന്ദേശമാണ് ആദ്യം അയക്കുന്നത്. പിന്നീട് സഹായാഭ്യര്‍ത്ഥന നടത്തുകയാണ് രീതി.

ഇത്തരത്തില്‍ മുന്‍ മന്ത്രി കെപി മോഹനനും സന്ദേശം ലഭിച്ചെന്നും അദ്ദേഹം അറിയിച്ചു. സാമ്പത്തികമായും മറ്റ് പലതരത്തിലും ഈ വ്യാജ അക്കൗണ്ട് ദുരുപയോഗിക്കാനിടയുണ്ടെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

മറ്റു പലര്‍ക്കും ഇങ്ങനെ അയച്ചിരിക്കാം, മേല്‍പ്പറഞ്ഞ നമ്പറോ വാട്‌സാപ്പ് അക്കൗണ്ടോ തനിക്കില്ല. തട്ടിപ്പിനും ദുരുപയോഗത്തിനുമെതിരെ ജാഗ്രത പുലര്‍ത്തണമെന്നും സ്പീക്കര്‍ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പില്‍ പറയുന്നു.

Exit mobile version