പാർട്ടി അംഗത്വ വിതരണത്തിന്റെ പേരിൽ വീട്ടിലെത്തി യുവതിയെ കയറിപ്പിടിച്ചു; കോൺഗ്രസ് നേതാവ് ബിജു പുരുഷോത്തമൻ അറസ്റ്റിൽ

ആലപ്പുഴ: കോൺഗ്രസ് അംഗത്വ വിതരണത്തിന്റെ പേരിൽ വീട്ടിലെത്തി യുവതിയെ കയറിപ്പിടിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കോൺഗ്രസ് ചിങ്ങോലി മണ്ഡലം സെക്രട്ടറി ബിജു പുരുഷോത്തമനാണ് അറസ്റ്റിലായത്.

‘ഇന്ത്യക്ക് വേണ്ടി സ്വപ്നം കണ്ടു ഇരുവരും തമ്മിൽ ശ്രദ്ധേയമായ സാദൃശ്യങ്ങൾ, മോഡിയെ ഓർത്ത് അംബേദ്കർ അഭിമാനിക്കുന്നുണ്ടാകും’ ഇളയരാജ പറയുന്നു

ഇന്നലെ രാവിലെ 11 മണിയോടെയാണ് പാർട്ടിയുടെ അംഗത്വ ക്യാമ്പയിന്റെ ഭാഗമായി ഇയാൾ പരാതിക്കാരിയുടെ വീട്ടിലെത്തിയത്. കോൺഗ്രസ് അംഗത്വ വിതരണ ക്യാമ്പയിന്റെ ഭാഗമായി ഫോട്ടോ എടുക്കണമെന്നാവശ്യപ്പെട്ടു. ഇതിനിടയിലാണ് യുവതിയെ ബിജു കടന്നുപിടിക്കാൻ ശ്രമം നടത്തിയത്.

സംഭവത്തിൽ, വീട്ടമ്മയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കരീലക്കുളങ്ങര പോലീസാണ് ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കി പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും.

Exit mobile version