‘ഇന്ത്യക്ക് വേണ്ടി സ്വപ്നം കണ്ടു ഇരുവരും തമ്മിൽ ശ്രദ്ധേയമായ സാദൃശ്യങ്ങൾ, മോഡിയെ ഓർത്ത് അംബേദ്കർ അഭിമാനിക്കുന്നുണ്ടാകും’ ഇളയരാജ പറയുന്നു

Ilayaraja | Bignews Live

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇന്ത്യൻ ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കറും തമ്മിൽ ശ്രദ്ധേയമായ ചില സാദൃശ്യങ്ങളുണ്ടെന്ന് സംഗീത സംവിധായകൻ ഇളയരാജ.

കാറിന്റെ ടയർ പൊട്ടിത്തെറിച്ച് ഊരി മാറി; അപകടത്തിൽ നിന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ രക്ഷപെട്ടത് തലനാരിഴയ്ക്ക്! അപകടത്തിലേക്ക് വഴിവെച്ചത് വാഹനത്തിന്റെ മോശം സ്ഥിതി

ബ്ലൂ കാർട്ട് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ‘അംബേദ്കർ ആന്റ് മോദി: റീഫോമേഴ്സ് ഐഡിയാസ് പെർഫോമൻസ് ഇംപ്ലിമെന്റേഷൻ’ എന്ന പുസ്തകത്തിലെ ആമുഖത്തിലാണ് ഇളയരാജ ഇരുവരെയും താരതമ്യം ചെയ്തത്.

പുസ്തകത്തിൽ പറയുന്നത് ഇങ്ങനെ;

സമൂഹത്തിൽ അധഃസ്ഥിതവിഭാഗങ്ങളിൽ നിന്ന് പ്രതിസന്ധികളോട് പോരാടിയാണ് മോഡിയും അംബേദ്കറും വിജയിച്ചുവന്നത്. അടിച്ചമർത്തുന്ന സാമൂഹ്യ വ്യവസ്ഥയും പട്ടിണിയും ഇരുവരും നേരിട്ടിട്ടുണ്ട്. അവയെ ഇല്ലാതാക്കാൻ ഇരുവരും പ്രവൃത്തിച്ചു.

മോദിയും അംബേദ്ക്കറും ഇന്ത്യക്ക് വേണ്ടി സ്വപ്നം കണ്ടു. ഇരുവരും പ്രായോഗികതയിലും പ്രവൃത്തിയിലും വിശ്വസിക്കുന്നവരായിരുന്നു.

മുസ്ലിം സ്ത്രീകളുടെ ഉന്നമനത്തിനായി കൊണ്ടുവന്ന മുത്തലാഖ് നിരോധനം, സ്ത്രീകൾക്കും കുട്ടികൾക്കുമായി കൊണ്ടുവന്ന ബേട്ടി ബചാവോ ബേട്ടി പഠാവോ തുടങ്ങിയ പദ്ധതികൾ വഴി അംബേദ്കർക്ക് മോഡിയെക്കുറിച്ച് അഭിമാനിക്കുന്നുണ്ടാകുമെന്നും.

Exit mobile version