ഒരു രൂപയ്ക്ക് ഉള്ളിവടയും പരിപ്പു വടയും: പോക്കറ്റ് കാലിയാകാതെ വിശപ്പടക്കി ആല്‍ത്തറമൂട്ടില്‍ അബ്ബാസ്

ആലപ്പുഴ: ഇന്ധനവിലയും ഭക്ഷ്യവസ്തുക്കളുടെ വിലയും അടിക്കടി ഉയരുമ്പോള്‍ ഒരു രൂപയ്ക്ക് വയറുനിറയെ ഭക്ഷണം കിട്ടുന്ന ഒരിടമാണ് ശ്രദ്ധ നേടുന്നത്. ആലപ്പുഴ ആല്‍ത്തറമൂട് ഹോട്ടലാണ് ഒരു രൂപയ്ക്ക് ഉള്ളിവടയും പരിപ്പു വടയും നല്‍കി വിശക്കുന്നവര്‍ക്ക് ആശ്രയമാകുന്നത്.

ആല്‍ത്തറമൂട്ടില്‍ അബ്ബാസ് എന്ന റാഹിദാണ് പണത്തിന്റെ മൂല്യം നോക്കാതെ
രുചിയുള്ള വിഭവങ്ങള്‍ മിതമായ നിരക്കില്‍ നല്‍കുന്ന ഹോട്ടലിന്റെ ഉടമ.
പാക്കേജുകളാണ് ഇവിടത്തെ പ്രത്യേകത.

ഏറെ ജനപ്രിയം ഉള്ളിവടയും ബീഫ് കറിയും, 5 ഉള്ളിവടയും അര പ്ലേറ്റ് ബീഫ് കറിയും 35 രൂപയ്ക്ക് കിട്ടും. കൗമാരക്കാരുടെ ഇഷ്ടവിഭവമാണിത്. 4 പൊറോട്ടയും അര പ്ലേറ്റ് ബീഫ് കറിയ്ക്കും 50 രൂപയാണ്. ബോണ്ട, സുഖിയന്‍ എന്നിവയ്ക്ക് 3 രൂപ മാത്രമാണ് വില.

അബ്ബാസിന്റെ പിതാവ് ഹസന്‍കുഞ്ഞിന്റെ പിതൃസഹോദരിമാരായ പാത്തുക്കുട്ടി, മറിയുമ്മ, കുഞ്ഞുമ്മ എന്നിവര്‍ ചേര്‍ന്ന് നടത്തിയ ചായക്കടയാണ് തലമുറകള്‍ കൈമാറി ഇന്നും ഏവൂരിന്റെ വിശപ്പടക്കുന്നത്.

60 വര്‍ഷത്തിലേറെ കട നടത്തിയത് ഹസന്‍കുഞ്ഞാണ്. അദ്ദേഹത്തിന്റെ മരണ ശേഷം അബ്ബാസ് ഏറ്റെടുത്തു. സഹോദരന്‍ റാഷിദും സഹായിയായി കൂടെയുണ്ട്.

Exit mobile version