വീട് വെച്ചതും ഫ്ളോൽ മിൽ ബിസിനസുമായി ബന്ധപ്പെട്ടും ഒരു കോടി രൂപയോളം കടബാധ്യത; 12ഉം എട്ടും വയസായ കുഞ്ഞുങ്ങളെ തനിച്ചാക്കി ലോകത്തോട് വിടപറഞ്ഞ് മൂവരും

കൊച്ചി: വെണ്ണലയിലെ കൂട്ട ആത്മഹത്യയുടെ ഞെട്ടലിലാണ് ഇന്ന് നാട്ടുകാർ. വെണ്ണല ശ്രീകല റോഡിൽ താമസിക്കുന്ന ഗിരിജ, മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവരാണ് രണ്ട് കുഞ്ഞുമക്കളെ തനിച്ചാക്കി ലോകത്തോട് വിടപറഞ്ഞത്. രജിത-പ്രശാന്ത് ദമ്പതിമാരുടെ 12-ഉം എട്ടും വയസ്സുള്ള കുട്ടികളാണ് ഇന്ന് ബാക്കിയായത്. മാതാപിതാക്കളെയും മുത്തശ്ശിയെയും മരിച്ച നിലയിൽ കണ്ടതിന്റെ പകപ്പിലാണ് വീട്ടുകാർ.

കടലിനടിയിലൊരു ഒരു ‘ഡെന്റല്‍ ക്ലിനിക് ‘ : സ്‌കൂബ ഡൈവറുടെ പല്ല് വൃത്തിയാക്കുന്ന ചെമ്മീന്‍, വീഡിയോ

മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയതിനേ തുടർന്ന് ഇവർ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. ശേഷം, വന്ന് പരിശോധിച്ചപ്പോൾ മൂന്നുപേരെയും മരിച്ചനിലയിലാണ് കണ്ടതെന്ന് നാട്ടുകാരിലൊരാൾ പറഞ്ഞു. ‘ഒരു സുഹൃത്താണ് വിളിച്ച് വിവരം പറഞ്ഞത്. ആ സമയത്ത് കുട്ടികൾ വീടിന്റെ പുറത്തായിരുന്നു. അകത്തുകയറി നോക്കിയപ്പോൾ മൂന്നുപേരെയും മരിച്ചനിലയിൽ കണ്ടെത്തി. രണ്ടുപേർ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മുകൾനിലയിലെ മുറിയിലാണ് കിടന്നിരുന്നത്. വീട്ടിലെ മുറികളെല്ലാം തുറന്നിട്ടനിലയിലായിരുന്നു’ – അദ്ദേഹം പറഞ്ഞു.

കുടുംബത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുള്ളതായി അറിയില്ലെന്ന് പ്രദേശവാസികളും പറയുന്നു. നാട്ടുകാരുമായി നല്ലരീതിയിൽ പെരുമാറിയിരുന്ന കുടുംബമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് വെണ്ണലയിലെ വീട്ടിൽ മൂന്നുപേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ആത്മഹത്യാക്കുറിപ്പും വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. വീട് വെച്ചതുമായി ബന്ധപ്പെട്ടും ഫ്ളോൽ മിൽ ബിസിനസുമായി ബന്ധപ്പെട്ടും ഒരു കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് കുറിപ്പിൽ പറയുന്നതായാണ് സൂചന. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് കരുതുന്നു.

Exit mobile version