‘ഞാൻ കെ റെയിൽ പക്ഷക്കാരൻ… പക്ഷേ കേരളത്തിൽ നടക്കുന്ന മഞ്ഞക്കൽ ഫാസിസത്തോട് എതിർപ്പ്’ ഹരീഷ് പേരടിയുടെ പ്രതിഷേധ കുറിപ്പ്

K Rail | Bignewslive

കെ റെയിൽ പ്രതിഷേധം കനക്കുമ്പോൾ വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തി നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ കുറിപ്പ്. താൻ കെ റെയിലിനെ അനുകൂലിക്കുന്ന ആളാണെന്നും എന്നാൽ, സർക്കാർ അടിമകൾ നടത്തുന്ന മഞ്ഞക്കല്ല് ഫാസിസത്തോട് തനിക്ക് എതിർപ്പാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അത്താഴ പട്ടിണിക്കാരും കൂലിവേല ചെയ്യുന്നവരും പണിമുടക്കുമ്പോള്‍ ലുലു മാളിനെ എന്തിന് ഒഴിവാക്കി? സന്ദീപ് വാചസ്പതി

‘കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന ഒരാൾ എന്ന നിലക്ക് ഏത് പ്രതിസന്ധിയേയും ജനകീയമായി മറികടന്ന് കെ. റെയിൽ നടപ്പാക്കിയേ പറ്റു എന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യനാണ്… പക്ഷെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വികസനത്തിന്റെ പേരിൽ കേരളത്തിൽ നടക്കുന്ന മഞ്ഞക്കൽ ഫാസിസത്തോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നു നടൻ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

ഞാൻ K-Rail പക്ഷക്കാരനാണ് … കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന ഒരാൾ എന്ന നിലക്ക് ഏത് പ്രതിസന്ധിയേയും ജനകീയമായി മറികടന്ന് കെ. റെയിൽ നടപ്പാക്കിയേ പറ്റു എന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യനാണ്… പക്ഷെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വികസനത്തിന്റെ പേരിൽ കേരളത്തിൽ നടക്കുന്ന മഞ്ഞക്കൽ ഫാസിസത്തോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു…

വിട്ടുടമസ്ഥന്റെ സമ്മതമില്ലാതെ കുറച്ച് സർക്കാർ അടിമകൾ ഒരു മഞ്ഞകല്ലുമായി വന്നാൽ അതിന് റാൻ മുള്ളാൻ ഇത് കീംമിന്റെ ഉത്തരകൊറിയയല്ല… കെ.ടി.മുഹമമ്ദും, തോപ്പിൽ ഭാസിയും, N.N.പിള്ളയും നാടകം കളിച്ചുണ്ടാക്കിയ കേരളമാണ്… എന്ത് കിട്ടും? എപ്പോൾ കിട്ടും? എന്ന് പച്ചക്ക് മുദ്ര കടലാസ്സിൽ എഴുതിതന്നതിനു ശേഷം കല്ലിട്ടാൽ മതി… അല്ലാത്ത കല്ലുകൾ ഫാസിസത്തിന്റെ അണ്ണാക്കിലേക്ക് എറിയുക…കെ.റെയിൽ മതി… ഫാസിസ്റ്റ് റെയിൽ വേണ്ട..

Exit mobile version