ആസിഡ് കുടിച്ച് കുടുംബത്തിന്റെ ആത്മഹത്യ; അത്ഭുതകരമായി രക്ഷപ്പെട്ട് നാലര മാസത്തെ പോരാട്ടത്തിനൊടുവിൽ ജീവിതത്തിലേയ്ക്ക് കരകയറി വന്ന സുവർണ്ണയും ലോകത്തോട് വിടപറഞ്ഞു, കണ്ണീർ

കോട്ടയം: തലയോലപ്പറമ്പ് ബ്രഹ്മമംഗലത്ത് നാലംഗ കുടുംബത്തിൽ നടന്ന ആത്മഹത്യയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ജീവിതത്തിലേയ്ക്ക് തിരികെ കയറി വന്ന 24കാരിയും ലോകത്തോട് വിടപറഞ്ഞു. നാലര മാസത്തോളം മരണത്തോട് മല്ലടിച്ച് പ്രതീക്ഷ നൽകിയ ശേഷമാണ് ബ്രഹ്മമംഗലം കാലായിൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഇളയ മകൾ സുവർണ മരണത്തിന് കീഴടങ്ങിയത്.

‘അഹിന്ദു ആയതിനാൽ വിലക്ക്, വിവാഹശേഷം മതം മാറിയോ എന്ന് ചോദ്യവും’; കൂടൽമാണിക്യ ക്ഷേത്രത്തിലെ നൃത്ത പരിപാടിയിൽ നിന്നും ഒഴിവാക്കിയെന്ന് മൻസിയ

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് സുവർണ്ണ മരിച്ചത്. നവംബർ എട്ടിന് രാത്രിയാണ് രാജൻകവലയ്ക്ക് സമീപത്തുള്ള ഒറ്റമുറി വീട്ടിൽ താമസിക്കുന്ന കാലായിൽ സുകുമാരനും ഭാര്യയും രണ്ട് മക്കളും ഉൾപ്പെടുന്ന നാലംഗ കുടുംബമാണ് ആസിഡ് കുടിച്ച് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സുകുമാരൻ (57), ഭാര്യ സീന (54), മൂത്തമകൾ സൂര്യ (27) എന്നിവർ അന്ന് തന്നെ മരണപ്പെട്ടിരുന്നു.

രാത്രി പത്തരയോടെ സുവർണ സമീപത്തു താമസിക്കുന്ന ഇളയച്ഛൻ സന്തോഷിന്റെ വീട്ടിലെ ജനലിൽ ഇടിച്ച് കതക് തുറപ്പിച്ച് ആസിഡ് കഴിച്ച വിവരം പറയുമ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടർന്ന് നാലുപേരെയും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മൂന്നുപേരും മരണപ്പെടുകയായിരുന്നു.

എന്നാൽ, ഇവർക്കൊപ്പം ആസിഡ് കഴിച്ച ഇളയ മകൾ സുവർണ കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ ചികിത്സയെ തുടർന്ന് ജീവിതത്തിലേക്ക് മടങ്ങിവന്നെങ്കിലും അന്നനാളത്തിനേറ്റ തകരാറിനെ തുടർന്ന് കഴിഞ്ഞ ഏഴിന് വീണ്ടും തുടർ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടു ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ശനിയാഴ്ച രണ്ടുതവണയായി ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം നടത്തി.

Exit mobile version