വിട്ടുമാറാതെ ജലദോഷവും പനിയും അണുബാധയും; പരിശോധനയിൽ രണ്ടു വയസുകാരൻറെ മൂക്കിനുള്ളിൽ കണ്ടെത്തിയത് നിലക്കടല! കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടറുടെ ഇടപെടലിൽ കുട്ടിക്ക് രക്ഷ

തൃശൂർ: രണ്ടു വയസുകാരൻറെ മൂക്കിനുള്ളിൽ നിന്ന് നിലക്കടല പുറത്തെടുത്തു. കൊടുങ്ങല്ലൂർ മതിലകത്താണ് അമ്പരപ്പിക്കുന്ന സംഭവം. മതിലകം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും അസിസ്റ്റൻറ് സർജനും ഇ എൻ ടി സ്‌പെഷ്യലിസ്റ്റുമായ ഫാരിസാണ് കുട്ടിക്ക് പുനർജന്മം നൽകിയത്. കുളിമുട്ടം പൊക്കളായിയിലെ ഓട്ടോറിക്ഷാ ഡ്രൈവർ പണിക്കവീട്ടിൽ സുബീഷ്-നിത്യ ദമ്പതികളുടെ മകൻ പ്രയാഗിൻറെ മുക്കിനുള്ളിലാണ് നിലക്കടല കുടുങ്ങിയത്.

കൊള്ളാന്‍ വേണ്ടിയാണ് പോസ്റ്റ് ഇടുന്നത്! ‘മാന്യന്‍ എന്ന വെള്ളപൂശിയ കുഴിമാടങ്ങളെ ഞാന്‍ എന്നും ചീത്ത പറയും’: വിനായകന്‍

ദിവസങ്ങളോളം വിട്ടുമാറാത്ത ജലദോഷവും പനിയും അണുബാധയും അനുഭവപ്പെട്ടതോടെയാണ് കുട്ടിയെ മതിലകം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടിയുടെ മൂക്കിനുള്ളിൽ നിലക്കടല കുടുങ്ങിയതായി കണ്ടെത്തി. പുറത്തേക്ക് കാണാത്ത വിധമാണ് നിലക്കടല കുഞ്ഞിൻറെ മൂക്കിൽ കുടുങ്ങിയിരുന്നത്.

തുടക്കത്തിൽ മറ്റ് ഡോക്ടർമാരെയാണ് കാണിച്ചിരുന്നത്. അവർ ആൻറി ബയോട്ടിക്കും സിറപ്പും തുള്ളിമരുന്നുമൊക്കെ നൽകി. എന്നാൽ പിന്നീട് മരുന്നിന് വേണ്ടിയാണ് കുഞ്ഞിനെ ഡോക്ടർ ഫാരിസിൻറെ അടുത്ത് കൊണ്ടുവന്നത്. എന്നാൽ പരിശോധനയിൽ ഒരു മൂക്കിൽ മാത്രം അടഞ്ഞിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിദഗ്ദ്ധ പരിശോധന നടത്തിയത്.

ആദ്യം മൂക്കിനുള്ളിൽനിന്ന് പഴുപ്പ് പുറത്തെടുത്തു. പഴുപ്പിനൊപ്പമാണ് കനമുള്ള എന്തോ വസ്തു കുടുങ്ങിയതായി കണ്ടത്. ഇത് പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് മൂക്കിനുള്ളിൽ നിലക്കടല കുടുങ്ങിയിരിക്കുന്നതായി വ്യക്തമായത്. പഴുപ്പ് പൊതിഞ്ഞിരുന്നതിനാലാണ് മുമ്പ് പരിശോധിച്ച ഡോക്ടർമാരുടെ ശ്രദ്ധയിൽ നിലക്കടല വരാതിരുന്നതെന്ന് ഡോ. ഫാരിസ് പറയുന്നു. പഴുപ്പ് തുടർന്നിരുന്നെങ്കിൽ അത് തലച്ചോറിലേക്ക് ബാധിക്കുമായിരുന്നെന്നും, കുട്ടിയുടെ ആരോഗ്യസ്ഥിതി വിഷളാകുമായിരുന്നുവെന്നും ഡോക്ടർ പറയുന്നു. ഏതായാലും മകന്റെ രക്ഷയിൽ ഈ കുടുംബം നന്ദി രേഖപ്പെടുത്തി.

Exit mobile version