‘അയാള്‍ സ്‌കൂട്ടറില്‍ വന്ന് ഞങ്ങളെ ഇടിച്ച് വീഴ്ത്തി… പിന്നാലെ വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് ഉമ്മയെ…’ വാക്കുകള്‍ മുറിഞ്ഞ് വിതുമ്പലോടെ 11കാരി റിഹ, പകപ്പ് മാറാതെ എല്‍കെജി വിദ്യാര്‍ത്ഥി ദായിമും

Rincy Murder | Bignewslive

കൊടുങ്ങല്ലൂർ: ‘ഉമ്മയെ എപ്പോഴും അയാൾ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. മുൻപ് വീട്ടിൽ കയറിയും ആക്രമിച്ചിട്ടുണ്ട്. കടയിൽ നിന്നു ഞങ്ങൾ സ്‌കൂട്ടറിൽ വീട്ടിലേക്കു വരികയായിരുന്നു. ആ വളവിലെത്തിയപ്പോൾ അയാൾ സ്‌കൂട്ടറിൽ വന്ന് ഇടിച്ച് ഞങ്ങളുടെ വണ്ടി വീഴ്ത്തി. ഞങ്ങളെല്ലാം നിലത്തുവീണു. അയാൾ വാഹനത്തിൽ സൂക്ഷിച്ച വെട്ടുകത്തിയെടുത്തുകൊണ്ടുവന്ന് ഉമ്മയെ’.. ദുരന്തം കൺമുൻപിൽ കണ്ടത് വിവരിക്കുമ്പോൾ മുഴുവിപ്പിക്കാനാകാതെ 11കാരിയായ റിഹ വിതുമ്പി.

വ്യാഴാഴ്ച രാത്രി എറിയാട് ബ്ലോക്കിനു കിഴക്ക് വീട്ടിലേക്കു മക്കൾക്കൊപ്പം സ്‌കൂട്ടറിൽ പോകവെയാണ് റിൻസി നാസറിനെ അയൽവാസിയായ റിയാസ് വെട്ടിയത്. എൽകെജി വിദ്യാർഥി ദായിമും തന്റെ പ്രിയപ്പെട്ട ഉമ്മയുടെ വിയോഗത്തിൽ പകച്ച് നിൽക്കുകയാണ് ഇപ്പോഴും.

സെലന്‍സ്‌കിയെ നോബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യണമെന്ന് യൂറോപ്യന്‍ നേതാക്കള്‍

വ്യാഴാഴ്ച വൈകിട്ട് 7.30നാണു സ്‌കൂട്ടറിൽ മക്കളോടൊപ്പം പോയിരുന്ന റിൻസിയെ അയൽവാസി റിയാസ് പിന്തുടർന്ന് ആക്രമിച്ചത്. സംഭവത്തിനുശേഷം അടുത്തുള്ള ഡോക്ടറുടെ വീട്ടിലായിരുന്നു രാത്രി 11 വരെ ഇവർ. അപ്പോഴേക്കും പിതാവ് ആശുപത്രിയിൽ നിന്നു വിളിച്ച് ഉമ്മയ്ക്കു കുഴപ്പമില്ല, ചെറിയ മുറിവുകൾ മാത്രമേയുള്ളു എന്ന് ആശ്വസിപ്പിച്ചു.

അതിനുശേഷമാണ് ഇരുവരും കുഞ്ഞുമ്മായുടെ വീട്ടിലേക്കു പോയത്. എന്നാൽ രാവിലെ ഉമ്മ വരുമെന്ന പ്രതീക്ഷയിൽ ഇരുന്ന കുഞ്ഞുമക്കളുടെ അടുത്തേയ്ക്ക് എത്തിയത് മരണവാർത്തയായിരുന്നു. തന്റെ അമ്മയുടെ വിയോഗം അറിഞ്ഞ് കുഞ്ഞനുജനെ ചേർത്തുപിടിച്ചു തേങ്ങുകയാണ് എറിയാട് കെവിഎച്ച്എസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ റിഹ.

Exit mobile version