പുതുവത്സര സീസണ്‍, തീവണ്ടികളിലും റെയില്‍വെ സ്റ്റേഷന്‍ പരിസരത്തും കര്‍ശന പരിശോധന

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര സീസണ്‍ പ്രമാണിച്ച് സംസ്ഥാനത്തെ റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും കര്‍ശന പരിശോധന. വിദേശമദ്യം, ലഹരി വസ്തുക്കള്‍ എന്നിവ എത്തുന്നുണ്ടെന്നാണ് വിവരം. ആര്‍പിഎഫ് കേരള പോലീസ്, ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ്‌സംയുക്തമായാണ് പരിശോധന നടത്തുന്നത്.

കര്‍ണ്ണാടക, ഗോവ എന്നി സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലെ വടക്കന്‍ മേഖലയിലേക്ക് ലഹരി വസ്തുക്കള്‍ വ്യാപകമായി എത്തുന്നത്. അതിര്‍ത്തി ജില്ലയായ കാസര്‍കോട് 24 മണിക്കുറും പരിശോധന നടത്താനാണ് തീരുമാനം. വര്‍ഷാവസാനം വരെ പരിശോധന തുടരും.

Exit mobile version