ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ആയിരങ്ങൾ; ഹൈദരലി തങ്ങളുടെ മൃതദേഹം വീട്ടിലെത്തിച്ചു; പൊതുദർശനം മലപ്പുറം ടൗൺ ഹാളിൽ; ഖബറടക്കം തിങ്കളാഴ്ച രാവിലെ

മലപ്പുറം: അന്തരിച്ച മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് ഹൈദരലി തങ്ങളുടെ ഭൗതികശരീരം മലപ്പുറം ടൗൺ ഹാളിൽ പൊതുദർശനത്തിനെത്തിച്ചു. ആയിരങ്ങളാണ് അന്തിമോപചാരം അർപ്പിക്കാനായി എത്തിയിട്ടുള്ളത്. ജനാസ നമസ്‌കാരവും നടക്കുന്നുണ്ട്. ഞായറാഴ്ച വൈകീട്ടോടെയാണ് ഭൗതികശരീരം പാണക്കാട്ടെ വീട്ടിലെത്തിച്ചത്. ഇവിടെ ബന്ധുക്കൾക്ക് മാത്രമാണ് ദർശനത്തിന് അവസരം നൽകിയത്. പിന്നീടാണ് പൊതുദർശനത്തിനായി മൃതദേഹം ടൗൺഹാളിൽ എത്തിച്ചത്.

also read-മക്കൾക്ക് ചെറിയ പനിയാണെങ്കിലും ഉടനെ ഹോസ്പിറ്റലിൽ കൊണ്ടു പോണം, കൂടുന്നതും കാത്ത് നിൽക്കരുത്; ദുബായിയിൽ മരിച്ച ഐറിസ് മോളെ കുറിച്ച് കണ്ണീർ കുറിപ്പ്

അർബുദ ബാധിതനായതിനെ തുടർന്ന് എറണാകുളം അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചക്ക് 12.40 ഓടെയായിരുന്നു അന്ത്യം. അങ്കമാലിയിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. അതിന് ശേഷം വൈകീട്ട് മൂന്നു മണിയോട് കൂടി മലപ്പുറത്തേക്ക് എത്തിച്ചത്.

also read- മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

തിങ്കളാഴ്ച രാവിലെ 9 മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും. ഫെബ്രുവരി 22 മുതൽ ഹൈദരലി തങ്ങൾ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച മുതലാണ് ആരോഗ്യനില വഷളായിയത്.

Exit mobile version