വെള്ള ഷര്‍ട്ടും കറുത്ത പാന്റുമിട്ട് മൂന്ന് പതിറ്റാണ്ടിന് ശേഷം സ്‌കൂളിലേക്ക്; ‘ചൂരല്‍ കഥ’കളും ഓര്‍മ്മകളും പങ്കുവച്ച് കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ്

മൂന്ന് പതിറ്റാണ്ടിന് ശേഷം വീണ്ടും സ്‌കൂളിലേക്ക് പഴയ സ്‌കൂള്‍ യൂണിഫോമില്‍ എത്തിയ സന്തോഷം പങ്കുവച്ച് ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പഴയ ഓര്‍മ്മകളുമായാണ് മന്ത്രി കോഴിക്കോട് സെന്റ്. ജോസഫ് ബോയ്‌സ് സ്‌കൂളിലെത്തിയത്.

വെള്ള ഷര്‍ട്ടും കറുത്ത പാന്റുമിട്ട് 17 -ാം നമ്പര്‍ കാറില്‍ നിന്ന് ഇറങ്ങി വന്ന മന്ത്രിയെ കണ്ടതും സഹപാഠികള്‍ സെല്‍ഫിയെടുക്കാന്‍ ഓടി കൂടി. അധ്യാപകരുടെ ചൂരല്‍ കഥകള്‍ പറഞ്ഞാണ് ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. 230 വര്‍ഷം പൂര്‍ത്തിയായ സ്‌കൂളിനെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പ്രത്യേക പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.

30 വര്‍ഷം മുമ്പത്തെ സ്‌കൂള്‍ കാലത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടയിലുണ്ടായ അപകടം ഓര്‍ത്തെടുത്തത് സഹപാഠികള്‍ക്കിടയില്‍ ചിരിയുണര്‍ത്തി. ചടങ്ങില്‍ സ്‌കൂള്‍ അധികൃതരും സഹപാഠികളും ചേര്‍ന്ന് ആദരിക്കുകയും മന്ത്രിക്ക് ഉപഹാരങ്ങളും നല്‍കി.

Exit mobile version