ആലപ്പുഴ ജില്ലാകളക്ടറായി രേണു രാജ് ഐഎഎസ്; അദീല അബ്ദുള്ള ഫിഷറീസ് ഡയറക്ടർ സ്ഥാനത്തേക്ക്

ആലപ്പുഴ: എ അലക്‌സാണ്ടർ ഐഎഎസ് ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്തു നിന്നും പടിയിറങ്ങുമ്പോൾ പകരം ചുമതലയേൽക്കാൻ ഡോ. രേണു രാജ് ഐഎഎസ് എത്തും.ആലപ്പുഴ ജില്ലാ കളക്ടർ ആയി രേണു രാജിനെ നിയമിച്ച് ഉത്തരവായി. നഗരകാര്യ ഡയറക്ടർ സ്ഥാനത്തു നിന്നാണ് ഡോ. രേണു രാജ് കളക്ടർ സ്ഥാനത്തേക്കെത്തുന്നത്. ഈ മാസം 28നാണ് എ അലക്‌സാണ്ടർ വിരമിക്കുന്നത്.

വനിതാ- ശിശു വികസന വകുപ്പ്, ലോട്ടറീസ് വകുപ്പ്, ജെൻഡർ പാർക്ക് എന്നിവയുടെ ഡയറക്ടർ ആയി ചുമതലയേറ്റിരുന്ന അദീല അബ്ദുള്ളയെ ഫിഷറീസ് ഡയറക്ടറായി നിയമിച്ചു. നിലവിലെ ഫിഷറീസ് ഡയറക്ടർ ആർ ഗിരിജ ഐഎഎസ് വിരമിക്കുന്ന ഒഴിവിലേക്കാണ് അദീല അബ്ദുള്ളയെ നിയമിച്ചത്.

ALSO READ- ശമ്പള വർധനവിന്റെ ബില്ലിൽ ബഹളമില്ല, ചർച്ചയില്ല, ഏകസ്വരത്തിൽ പാസാക്കി എംഎൽഎമാരും മന്ത്രിമാരും, 92.4 കോടിയുടെ അധിക ബാധ്യത

മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് അഡീഷണൽ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിക്കുന്നതിനാൽ തൽസ്ഥാനത്തിന്റെ ചുമതല മറ്റൊരു ഉത്തരവുണ്ടാകുന്നത് വരെ അതാത് വിഭാഗങ്ങളുടെ തലവൻമാർക്കാകുമെന്നും സർക്കാർ അറിയിച്ചു.

ALSO READ- ബസില്ലാത്തത് കാരണം വിഷമിച്ച കുട്ടികൾക്ക് പെട്ടി ഓട്ടോയിൽ ലിഫ്റ്റ് കൊടുത്തു; ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് എംവിഡിയുടെ നോട്ടീസ്, ക്രൂരതയെന്ന് നാട്ടുകാർ

തൃശ്ശൂർ ജില്ലാ വികസന കമ്മീഷണറായ അരുൺ കെ വിജയനെ നഗരകാര്യ ഡയറക്‌റായും സർക്കാർ നിയമിച്ചു. നിലവിലെ ഡയറക്ടർ ഡോ. രേണു രാജ് ആലപ്പുഴ കളക്ടറായതോടെയാണ് അരുണിനെ നഗരകാര്യ ഡയറക്ടറായി നിയമിച്ചത്.

Exit mobile version