അഞ്ചുപേർ ചേർന്ന് തലങ്ങും വിലങ്ങും വെട്ടി വികൃതമാക്കി, ഹരിദാസ് വധം രാഷ്ട്രീയകൊലപാതകം; അറസ്റ്റിലായത് നാല് ആർഎസ്എസ് പ്രവർത്തകർ

കണ്ണൂർ: വീണ്ടും കണ്ണൂരിൽ രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ ചോര ചിന്തുന്നു. സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസിനെ ആർഎസ്എസുകാർ ചേർന്ന് കൊലപ്പെടുത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊലപാതകം നടത്തിയത് അഞ്ചംഗസംഘമാണെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ നാല് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴുപേരെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ നാല് ആർഎസ്എസ് പ്രവർത്തകരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്.

also read- പണമടക്കാൻ ഒരു കൗണ്ടർ മാത്രം, ക്യൂ നിന്ന് വലഞ്ഞ് രോഗികൾ, കമ്പ്യൂട്ടർ കേടായെന്ന് മന്ത്രിയോട് വരെ കള്ളം പറഞ്ഞ് ജീവനക്കാരിയും, വീണ ജോർജിന്റെ മിന്നൽ പരിശോധന കുടുക്കി

സിപിഎമ്മിനെതിരെ ഭീഷണി പ്രസംഗം നടത്തിയ തലശേരി നഗരസഭാ ബിജെപി കൗൺസിലർ ലിജേഷ്, അമൽ, സുനേഷ്, വിമിൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഗൂഢാലോചനാ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കൊലയാളി സംഘത്തിൽ അഞ്ച് പേരുണ്ടെന്നും ഇവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നുമാണ് സൂചന.

തുടരെയുള്ള വെട്ടലിൽ കാലുകൾ അറ്റുതൂങ്ങിയതിനെ തുടർന്ന് അമിത രക്തസ്രാവമാണ് ഹരിദാസന്റെ മരണത്തിന് കാരണമായത്. മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നു. ഇടതുകാൽ പൂർണ്ണമായും വെട്ടിമാറ്റി. വലതു കാലിൽ മാരകമായ 4 വെട്ടുകളുണ്ട്. തുടയ്ക്കും വെട്ടേറ്റു. ഇരുകൈകളിലും ഗുരുതരമായി പരുക്കേറ്റെന്നും പരിശോധനയിൽ കണ്ടെത്തി.

ALSO READ- ബലാത്സംഗക്കേസിൽ 20 വർഷം തടവ് ലഭിച്ച ഗുർമീതിന് ആദ്യം പരോൾ, പിന്നാലെ ഇസഡ് കാറ്റഗറി സുരക്ഷ; വോട്ടിന് വേണ്ടി ബിജെപി സർക്കാരിന്റെ നടപടിയിൽ വിവാദം

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെ കുറിച്ച് വിവരം ലഭിച്ചതായാണ് സൂചന. ബൈക്കിൽ എത്തിയ അഞ്ചു പേരടങ്ങുന്ന സംഘമാണ് ഹരിദാസനെ വെട്ടികൊലപ്പെടുത്തിയത്. ഗൂഢാലോചനയിൽ കൂടുതൽ പേർ ഉണ്ടെന്നും പോലീസ് സംശയിക്കുന്നു. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കണ്ണൂരിനെ കലാപഭൂമിയാക്കാനുള്ള ശ്രമമാണ് ചിലർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

Exit mobile version