വരാപ്പുഴ പീഡനക്കേസ് പ്രതിയായിരുന്ന വിനോദ് കുമാറിനെ മഹാരാഷ്ട്രയിൽ കൊലപ്പെടുത്തി കല്ലുകെട്ടി കിണറ്റിൽ താഴ്ത്തി; പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ

കൊച്ചി ; വരാപ്പുഴ പീഡന കേസ് പ്രതിയായിരുന്നു കണ്ണൂർ പയ്യന്നൂർ ചെറുപുഴ രാമപുരത്തൊഴുവൻ വിനോദ് കുമാറിനെ മഹാരാഷ്ട്രയിൽ കൊലപ്പെടുത്തി കിണറ്റിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തി. കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു  മൃതദേഹം.

ആഡംബരക്കാറുകളടങ്ങിയ ചരക്കുകപ്പലില്‍ തീപിടുത്തം : നടുക്കടലില്‍ കുടുങ്ങിയത് പോര്‍ഷെയും ഔഡിയുമടക്കം ആയിരക്കണക്കിന് കാറുകള്‍

റായ്ഗഡിലെ കാശിദിൽ ആദിവാസി കോളനിയിലെ കിണറ്റിൽ ആണ് വിനോദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ, പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ഇവിടെ ഒരു റിസോർട്ടിൽ ജോലി ചെയ്തു കഴിയുകയായിരുന്നുവെന്നാണ് വിവരം.

മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണു കൊലപാതകത്തിലേയ്ക്കു നയിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം സംസ്കരിച്ചു. 2011 മാർച്ചിലാണ്, കേരളത്തിൽ ഗുണ്ടാപ്പട്ടികയിൽ ആദ്യമെത്തിയ വനിത ശോഭാ ജോണിനൊപ്പം വാരാപ്പുഴ പീഡനക്കേസിൽ വിനോദ് കുമാർ പ്രതിയായത്.

കേസിൽ ശോഭാ ജോണിനെയും മുൻ ആർമി ഓഫീസർ ജയരാജൻ നായരെയും കുറ്റക്കാരനെന്നു കണ്ടെത്തി വിചാരണ കോടതി ശിക്ഷിച്ചിരുന്നു. വിനോദ് കുമാർ ഉൾപ്പെടെ അഞ്ചു പേരെ വിചാരണക്കോടതി തെളിവില്ലാതിരുന്നതിനാൽ വിട്ടയക്കുകയായിരുന്നു.

Exit mobile version