ആശയപരമായി യോജിച്ച് പോകാന്‍ പറ്റിയ മുന്നണിയിലേക്ക് തിരിച്ച് പോകാന്‍ പറ്റിയതില്‍ സന്തോഷമെന്ന് വീരേന്ദ്രകുമാര്‍; തറവാട്ടിലോട്ടുള്ള മടക്കമെന്ന് എംവി ശ്രേയാംസ് കുമാര്‍

സീറ്റ് ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും ശ്രേയാംസ് കുമാര്‍ കൂട്ടിച്ചേര്‍ത്തു

കോഴിക്കോട്: ഇടതുമുന്നണി പ്രവേശനത്തോട് പ്രതികരിച്ച് ലോക് താന്ത്രിക് ജനതാദള്‍ അധ്യക്ഷന്‍ എംപി വീരേന്ദ്രകുമാര്‍. ആശയപരമായി യോജിച്ച് പോകാന്‍ പറ്റിയ മുന്നണിയിലേക്ക് തിരിച്ച് വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. സീറ്റിന് വേണ്ടിയോ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയോ ആയിരുന്നില്ല എല്‍ഡിഎഫുമായുണ്ടായിരുന്ന ബന്ധമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം തറവാട്ടിലേക്കുള്ള മടക്കമെന്നാണ് എം വി ശ്രേയാംസ് കുമാര്‍ പ്രതികരിച്ചത്. അതേസമയം ജെഡിഎസുമായുള്ള ലയനം ഇപ്പോള്‍ ആലോചനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ തലത്തില്‍ നീക്കുപോക്കുണ്ടായാല്‍ അതിനനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കും. ഉപാധികളുടെ പേരിലല്ല ഇടത് മുന്നണിയില്‍ ചേരുന്നത്. സീറ്റ് ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും ശ്രേയാംസ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version