ഉയരുയരുയരോ ഉണരുണരുണരോ…സ്ത്രീ മുന്നേറ്റം വിളിച്ചോതി വനിതാ മതില്‍ ശീര്‍ഷക ഗാനം; അര്‍ത്ഥവത്തായ ഗാനത്തിനും മനോഹരമായ വീഡിയോയ്ക്കും കൈയ്യടിച്ച് സമൂഹമാധ്യമങ്ങള്‍

ജനുവരി ഒന്നിന് കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്

തിരുവനന്തപുരം: നവോഥാനത്തിലൂന്നി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന വനിതാ മതിലിന്റെ ശീര്‍ഷക ഗാനം പുറത്തിറങ്ങി. ഉയരുയരുയരോ ഉണരുണരുണരോ എന്ന് തുടങ്ങുന്നതാണ് ഗാനം. സ്ത്രീ മുന്നേറ്റവും നവേഥാന പരമ്പര്യവും വിളിച്ചോതിക്കൊണ്ടുള്ള ഗാനത്തിനും വീഡിയോയ്ക്കും വന്‍ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്.

കവി പ്രഭാവര്‍മയുടെ വരികള്‍ക്ക് സരിതാ റാമാണ് ഈണം നല്‍കിയിരിക്കുന്നത്. മാത്യു ഇട്ടിയാണ് ഗാനം ചിട്ടപ്പെടുത്തിയത്. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യം ഉയര്‍ത്തി ജനുവരി ഒന്നിന് കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്.

Exit mobile version