കാത്തിരിപ്പ് വിഫലം! ചോട്ടു ഇനി വരില്ല, ജഡം പൊട്ടക്കിണറ്റില്‍ കണ്ടെത്തി; പോസ്റ്റ്‌മോര്‍ട്ടം നടത്തും, കണ്ണീരോടെ നാട്

കൊല്ലം: കാത്തിരിപ്പ് വിഫലം, ചോട്ടുവിന്റെ ജഡം പൊട്ടകിണറ്റില്‍ കണ്ടെത്തി. കൊല്ലം ആറ്റൂര്‍ക്കോണം മുളകുവിള വീട്ടില്‍ ദിലീപ് കുമാറിന്റെ ചോട്ടു എന്ന നായ
സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു ചോട്ടു എന്ന നായ. ജഡം പോസ്റ്റ് മോര്‍ട്ടം നടത്താന്‍ പോലീസ് തീരുമാനിച്ചു. നാടൊന്നടങ്കം തേങ്ങുകയാണ് ചോട്ടുവിന്റെ അപ്രതീക്ഷിത വിയോഗത്തില്‍.

വീടിന് അര കിലോമീറ്റര്‍ അകലെയുള്ള പൊട്ടക്കിണറ്റിലാണ് ചോട്ടുവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. ചോട്ടുവിനെ തിരികെക്കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ഇതിനു പിന്നാലെയാണ് ജീവനറ്റ നിലയില്‍ നായയെ കണ്ടെത്തിയത്. മൂന്നര വര്‍ഷത്തിലേറെയായി ദിലീപ് കുമാറിന്റെ കുടുംബത്തിന്റെ ഭാഗമായിരുന്ന ചോട്ടുവിന് സമൂഹമാധ്യമങ്ങളിലുടെ ഒട്ടേറെ ആരാധകരെ നേടാന്‍ കഴിഞ്ഞിരുന്നു.

5 ദിവസം മുന്നെയാണ് ചോട്ടുവിനെ കാണാതായത്. ജനുവരി 31ന് രാത്രി ചോട്ടു കിടന്നു ഉറങ്ങിയത് ദിലീപ്കുമാറിന്റെ മകനോടൊപ്പം ആണ്. പുലര്‍ച്ചെ പുറത്തുപോയ ചോട്ടു പിന്നെ തിരിച്ചെത്തിയില്ല. ചോട്ടുവിനെ അറിയുന്ന ആര് വിളിച്ചാലും വീട്ടില്‍ കൊണ്ടു വിടാമെന്ന് പറഞ്ഞാല്‍ ഏത് വാഹനത്തിലും കയറുമെന്ന് ദിലീപ്കുമാര്‍ പറയുന്നു. ആ വിധത്തില്‍ ആരെങ്കിലും കടത്തി കൊണ്ടു പോകാനുള്ള സാധ്യത തള്ളിക്കളയാനും കഴിയില്ല.

പ്രൊഫഷനല്‍ പരീശീലനം നേടിയിട്ടുപോലുമില്ലാത്ത ചോട്ടു പക്ഷേ വിദഗ്ധ പരിശീലനം സിദ്ധിച്ച നായ്ക്കളെപ്പോലെ തന്നെയാണ് പെരുമാറിയിരുന്നത്. ഉടമയായ ദിലീപ് കുമാറിന് പത്രം വായിക്കാനായി കണ്ണട എടുത്തുകൊണ്ടു നല്‍കുന്നതുപോലും ചോട്ടു ആയിരുന്നു. വീട്ടില്‍ ജനല്‍ അടക്കുന്നതും, ബൈക്കിന്റെ താക്കോല്‍ എടുത്തു കൊണ്ടു വരുന്നതും, കൃഷിയില്‍ സഹായിക്കുന്നതുമെല്ലാം ചോട്ടുവായിരുന്നു.

Exit mobile version