വാവ സുരേഷിന് പാമ്പ് കടിയേറ്റു; നില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ

കോട്ടയം: കോട്ടയത്ത് വെച്ച് പാമ്പിനെ പിടിക്കുന്നതിനിടെ വാവ സുരേഷിന് പാമ്പിന്റെ കടിയേറ്റു. മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെയാണ് സംഭവം.

വൈകുന്നേരം നാലരയോടെ കോട്ടയം കുറിച്ചിക്ക് സമീപത്ത് വെച്ചാണ് മൂർഖൻ പാമ്പിനെ പിടിച്ച് ചാക്കിലാക്കുന്നതിനിടെ വാവ സുരേഷിന് കടിയേറ്റത്.

also read- കോടഞ്ചേരിയിലെ ഷാജിപാപ്പൻ! ലോറിയിലെ വൈക്കോൽ കെട്ടിന് തീപിടിച്ചു; ഡ്രൈവർ ഇറങ്ങിയോടുന്നതു കണ്ട് പാഞ്ഞെത്തി ലോറി ഗ്രൗണ്ടിലേക്ക് ഓടിച്ചുകയറ്റി ഈ രക്ഷകൻ

ഉടൻ തന്നെ അദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമാണെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.

Exit mobile version