അമിതവേഗത, ഒരാളുടെ മരണത്തിന് കാരണക്കാരനായി; പ്രതിയായ യുവാവിന് വാഹനം ഓടിക്കാൻ വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി

കൊച്ചി: അതിവേഗത്തിലോടിച്ച ബൈക്ക് ഇടിച്ച് ഒരാളുടെ ജീവനപഹരിച്ച പ്രതിയായ യുവാവിനോട് വാഹനങ്ങളൊന്നും ഓടിക്കരുതെന്ന് ഹൈക്കോടതി. ആറുമാസ കാലത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ചാവക്കാട് പുന്നയൂർക്കുളം സ്വദേശിയായ അൻഷിഫ് അഷറഫിനോടാണ് വാഹനം ഓടിക്കരുതെന്ന് ജസ്റ്റിസ് പി ഗോപിനാഥ് ആവശ്യപ്പെട്ടിരിക്കുന്നത്. അൻഷിഫ് അശ്രദ്ധമായി അതിവേഗത്തിൽ ഓടിച്ച ബൈക്ക് ചാവക്കാട്ടുവെച്ച് സ്‌കൂട്ടറിലിടിച്ച് രാജൻ എന്നയാൾ മരിച്ചിരുന്നു.

സംഭവത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യംതേടിയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതിയെ അറസ്റ്റു ചെയ്താൽ 50,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥചെയ്തു വിട്ടയക്കാനാണ് നിർദേശിച്ചിരിക്കുന്നത്.

Also Read-ലോകം അടച്ചുപൂട്ടലിലേക്ക്, ഇംഗ്ലണ്ട് എല്ലാം തുറന്നിട്ട്‌ കോവിഡിനെ വൈറൽ പനിയാക്കുന്ന തിരക്കിൽ, മാസ്കും വർക്ക്‌ ഫ്രം ഹോമും ഒഴിവാക്കി

പ്രതി 20 വയസ്സുമാത്രം പ്രായമുള്ള വിദ്യാർത്ഥിയാണെന്നതും കേസിൽ കസ്റ്റഡിയിലെടുക്കേണ്ടതില്ലെന്നതും കണക്കിലെടുത്താണ് ഉത്തരവ്.

Exit mobile version