സാങ്കേതിക വിദ്യ പണിമുടക്കി, സ്വന്തം ഭാഷയിൽ നാലക്ഷരം പറയാൻ പറ്റാതെ പ്രതിമയായി പോയ ഒരാൾ; ഞങ്ങൾ ഇനിയും പെടാപാട്‌പെടും; മോഡിക്കെതിരെ പരിഹാസവുമയി ഹരീഷ് പേരടി

Hareesh Peradi | Bignewslive

വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുന്നതിനിടയിൽ നരേന്ദ്ര മോഡിയുടെ പ്രസംഗം തടസപ്പെട്ടതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കെ സാങ്കേതിക വിദ്യ തടസപ്പെട്ടപ്പോൾ വിഷയത്തിൽ ഒന്നും സംസാരിക്കാനാകാതെ തപ്പിതടയുന്ന മോഡിക്ക് വൻ തോതിൽ വിമർശനവും പരിഹാസവും ഉയർന്നിരുന്നു.

ഇപ്പോൾ സംഭവത്തിൽ പ്രധാനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. സാങ്കേതിക വിദ്യ പണിമുടക്കിയപ്പോൾ സംസാരിച്ചു കൊണ്ടിരുന്ന വിഷയത്തിൽ,സ്വന്തം ഭാഷയിൽ നാലക്ഷരം പറയാൻ പറ്റാതെ പ്രതിമയായി പോയ ഒരാൾ എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നെഹ്‌റുജി …ഇന്ന് നിങ്ങളുടെ ജന്മദിനമല്ലന്നറിയാം…പക്ഷെ ഇന്ന് നിങ്ങളെ ഓർക്കാതെ പോയാൽ ഞാൻ അഭിമാനമില്ലാത്ത ഒരു ഇന്ത്യക്കാരനാവുമെന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം മോഡിക്കെതിരെ പരിഹാസമുയർത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

നെഹ്റുജി …ഇന്ന് നിങ്ങളുടെ ജന്മദിനമല്ലന്നറിയാം…പക്ഷെ ഇന്ന് നിങ്ങളെ ഓർക്കാതെ പോയാൽ ഞാൻ അഭിമാനമില്ലാത്ത ഒരു ഇന്ത്യക്കാരനാവും…സാങ്കേതിക വിദ്യ പണിമുടക്കിയപ്പോൾ സംസാരിച്ചു കൊണ്ടിരുന്ന വിഷയത്തിൽ,സ്വന്തം ഭാഷയിൽ നാലക്ഷരം പറയാൻ പറ്റാതെ പ്രതിമയായി പോയ ഒരാൾ..ലോകരക്ഷ്ട്രങ്ങൾക്കുമുന്നിൽ മുഴുവൻ ഇന്ത്യക്കാരും പ്രതിമകളായി പോയ നിമിഷം …നെഹറുജി ഞങ്ങളുടെ പുതിയ ഇന്ത്യയുടെ പേര് ഡിജിറ്റൽ ഇന്ത്യായെന്നാണ്..ക്ഷ്മിക്കുക…’Discovery Of India’ ഇന്ത്യയെ കണ്ടെത്താൻ..ഇന്ത്യയെ അറിയുന്ന ഒരു യഥാർത്ഥ ഇന്ത്യക്കാരനെ കണ്ടെത്താൻ ഞങ്ങൾ ഇനിയും പെടാപാട്പെടും..ലാൽസലാം💪💪💪❤️❤️❤️

Exit mobile version