തുടർച്ചയായ ഉറക്ക കുറവ് ദേഹാസ്വാസ്ഥ്യമുണ്ടാക്കി; പൾസർ സുനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ കുമാർ ആശുപത്രിയിൽ. തുടർച്ചയായ ഉറക്ക കുറവ് മൂലമുണ്ടായ അസ്വാസ്ഥ്യം നേരിട്ട പൾസർ സുനിയെ തൃശൂർ മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

മാനസിക സംഘർഷമാണ് ഉറക്കകുറവിന് കാരണമെന്നും ഡോക്ടർമാർ പറഞ്ഞു. ശനിയാഴ്ച്ച ഉച്ചയോടെ നെടുമ്പാശ്ശേരി പോലീസാണ് പൾസർ സുനി ആശുപത്രിയിലെത്തിച്ചത്.

Also Read-ലവ് അറ്റ് 777; ബ്രേക്ക് അപ്പ് ആയി 777 ദിവസം; 777 കിലോമീറ്റർ കാക്കനാട് മുതൽ കാസർകോട് വരെ നടന്ന് യുവാവ്, വൈറലായി കുറിപ്പ്

സെക്യാട്രിക് വിഭാഗത്തിലെത്തി ഡോക്ടറെ കണ്ട് ചികിത്സ തേടിയ ശേഷം വൈകുന്നേരത്തോടെ പൾസർ സുനിയെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി.

Exit mobile version