എഎംഎംഎയിൽ നിന്നും ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണൻസിന്റെ ചീത്തപ്പേര് പോകില്ല; സൂപ്പർതാരങ്ങളെ ട്രോളി എൻഎസ് മാധവൻ

കൊച്ചി: അഞ്ചുവർഷത്തെ അതിജീവനത്തെ കുറിച്ച് പ്രതികരിച്ച അതിജീവിതയെ പിന്തുണച്ച് സിനിമാലോകമൊന്നാകെ എത്തിയതിനിടെ പിന്തുണ പ്രഖ്യാപിച്ച സൂപ്പർ താരങ്ങളെ വിമർശിച്ച് എഴുത്തുകാരൻ എൻഎസ് മാധവൻ. മമ്മൂട്ടിയും മോഹൻലാലും ദിലീപിനെ താരസംഘടനയിൽ നിന്നും പുറത്താക്കുകയാണ് വേണ്ടതെന്ന് എൻഎസ് മാധവൻ ചൂണ്ടിക്കാട്ടി.

താരസംഘടനയായ എഎംഎംഎയിൽ നിന്നും ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണൻസിന്റെ ചീത്തപ്പേര് പോകില്ലെന്ന് എൻഎസ് മാധവൻ ട്വീറ്റ് ചെയ്തു. നടിക്ക് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ മാത്രം പിന്തുണ പ്രഖ്യാപിച്ച സിനിമാതാരങ്ങളെ ഡബ്ല്യുസിസിയും വിമർശിച്ചിരുന്നു.

സംഭവത്തിൽ വേണ്ട സമയത്ത് പിന്തുണ ലഭിച്ചില്ലെന്നും നിരാശയുണ്ടെന്നുമാണ് ഡബ്ല്യുസിസി പ്രതികരിച്ചത്. ഇപ്പോൾ നൽകുന്ന പിന്തുണയും ബഹുമാനവും ഏതു രീതിയിലാണ് വ്യാഖ്യാനിക്കപ്പെടേണ്ടത്, എന്നു ചോദിക്കാൻ തങ്ങൾ നിർബന്ധിതരാവുകയാണ് എന്നും ഡബ്ല്യുസിസി പറഞ്ഞു.

Also Read-പ്രതികൾ എത്ര ഉന്നതരാണെങ്കിലും ശിക്ഷിക്കപ്പെടും, ഹേമ കമ്മീഷൻ റിപ്പോർട്ട് എടുത്തുചാടി നടപ്പാക്കേണ്ടതല്ല: മന്ത്രി സജി ചെറിയാൻ

Exit mobile version