പോലീസുകാരന്‍ ചവിട്ടിയിരുന്നോ..? എനിക്ക് ഓര്‍മയില്ല.. നല്ലപോലെ മദ്യപിച്ചിരുന്ന ഞാന്‍ എഴുന്നേറ്റപ്പോള്‍ വടകര സ്‌റ്റേഷനിലും; മാവേലി എക്‌സപ്രസില്‍ മര്‍ദ്ദനമേറ്റ പൊന്നന്‍ ഷമീര്‍ പറയുന്നു

കണ്ണൂര്‍: മാവേലി എക്സ്പ്രസില്‍വെച്ച് പോലീസുകാരന്‍ ചവിട്ടിയതൊന്നും ഓര്‍മയില്ലെന്ന് മര്‍ദനത്തിനിരയായ പൊന്നന്‍ ഷമീര്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന ഷമീര്‍. അന്നേദിവസം താന്‍ മദ്യപിച്ചിരുന്നതായും മയക്കത്തിലായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

സമുദ്രം സാക്ഷിയായി അവന്‍ ‘അവളായി’; ജല്‍സാചടങ്ങ് പൂര്‍ത്തിയാക്കി കണ്ണൂരിലെ മായ, പെണ്ണിലേയ്ക്കുള്ള പരിപൂര്‍ണതയിലേയ്ക്ക് ശസ്ത്രക്രിയയ്ക്ക് പുറമെ 41 ദിവസത്തെ കഠിന വ്രതവും

ഒരുദിവസം മാഹിയിലേക്ക് പോയതാണ്, പിന്നെ എഴുന്നേറ്റപ്പോള്‍ വടകര റെയില്‍വേ സ്റ്റേഷനിലായിരുന്നു. മദ്യപിച്ചതിനാല്‍ ബോധമുണ്ടായിരുന്നില്ല. ഞാന്‍ കൂലിപ്പണിക്ക് പോകുന്ന ആളാണ്. പോലീസുകാരന്‍ ചവിട്ടിയിരുന്നോയെന്ന് ഓര്‍മ്മയില്ല’ ഷമീര്‍ പറയുന്നു. ബുധനാഴ്ച രാവിലെ കോഴിക്കോട് നിന്നാണ് റെയില്‍വേ പോലീസ് പൊന്നന്‍ ഷമീറിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കണ്ണൂരില്‍ എത്തിക്കുകയായിരുന്നു.

മാവേലി എക്സ്പ്രസില്‍ മദ്യലഹരിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു ബൂട്ടിട്ട കാലുകൊണ്ട് പോലീസുകാരന്‍ ചവിട്ടിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സൈബറിടത്ത് വൈറലായതോടെ വിമര്‍ശനങ്ങളും നിറഞ്ഞിരുന്നു. പിന്നാലെ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. രണ്ട് സ്ത്രീകളാണ് ഇയാള്‍ക്കെതിരേ പരാതിപ്പെട്ടിരുന്നത്. ഇവര്‍ രേഖാമൂലം പരാതി നല്‍കാന്‍ തയ്യാറല്ലെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ മൊഴി രേഖപ്പെടുത്തിയ ശേഷം ഷമീറിനെ റെയില്‍വേ പോലീസ് വിട്ടയച്ചേക്കും.

സംസ്ഥാനത്ത് ഇന്ന് 4801 പേര്‍ക്ക് കോവിഡ്; 1813 പേര്‍ രോഗമുക്തി നേടി

എന്നാല്‍ ഷമീറിനെ കൂത്തുപറമ്പിലെ വീട്ടിലേക്ക് കൊണ്ടുവരരുതെന്ന് ഭാര്യയും മറ്റു ബന്ധുക്കളും പോലീസിനോട് ആവശ്യപ്പെട്ടു. കണ്ണൂരിലെത്തിച്ച ഷമീറിനെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. വൈദ്യപരിശോധനയില്‍ ഇയാളുടെ ശരീരത്തില്‍ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. പോലീസ് മര്‍ദിച്ചതിന് ഷമീറിനും പരാതിയില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ സസ്‌പെന്‍ഷനും പിന്‍വലിച്ചേയ്ക്കും.

Exit mobile version