ജോലി പന്തല്‍ നിര്‍മ്മാണം, കൊവിഡ് മഹാമാരിയില്‍ ജീവിതം വഴിമുട്ടി; ഒടുവില്‍ പുതുവര്‍ഷത്തില്‍ രാധാകൃഷ്ണന് കൈവന്നത് 80 ലക്ഷം!

അഞ്ചാലുംമൂട്: കൊവിഡ് മഹാമാരിയില്‍ ജീവിതം വഴിമുട്ടിയ പന്തല് പണിക്കാരന് പുതുവര്‍ഷത്തില്‍ തേടിയെത്തിയത് 80 ലക്ഷത്തിന്റെ ഭാഗ്യം. കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് പന്തല്‍ നിര്‍മാണത്തൊഴിലാളിയായ അഷ്ടമുടി വടക്കേക്കര ഭദ്രാ ഭവനില്‍ രാധാകൃഷ്ണനു (കിണ്ണന്‍50) ലഭിച്ചത്.

താന്നിക്കമുക്കിലെ റെയിന്‍ബോ ലോട്ടറി സെന്ററില്‍ നിന്നു വെള്ളിയാഴ്ച എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പന്തല്‍ ജോലികള്‍ നടത്തി വരുന്ന രാധാകൃഷ്ണനും കൂട്ടരും ജോലി കഴിഞ്ഞു മടങ്ങിവരുന്നതിനിടെയാണ് കടയില്‍ ബാക്കിയുണ്ടായിരുന്ന ടിക്കറ്റുകളില്‍ ഒന്ന് രാധാകൃഷ്ണന്‍ എടുത്തത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളി എടുത്ത ടിക്കറ്റിന് 8000 രൂപയും ലഭിച്ചിട്ടുണ്ട്. സ്ഥിരമായി ലോട്ടറി എടുത്തിരുന്ന രാധാകൃഷ്ണന് ആദ്യമായാണ് സമ്മാനം ലഭിക്കുന്നത്.

സുഹൃത്തുക്കള്‍ക്ക് പുതുവത്സരദിനാശംസകള്‍ അയച്ചു, ഒപ്പം ‘സോറി’യും; രാവിലെ കേട്ടത് ഭാര്യയെയും മക്കളെയും നാരായണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന്! നടുങ്ങി നാടും നാട്ടുകാരും

ടിക്കറ്റ് എടുത്തെങ്കിലും സമ്മാനം ലഭിച്ച വിവരം കഴിഞ്ഞ ദിവസമാണ് അറിഞ്ഞത്. വിവിധ ആവശ്യങ്ങള്‍ക്കായി സഹകരണ ബാങ്കില്‍ നിന്നെടുത്ത 10 ലക്ഷം രൂപയുടെ വായ്പ കുടിശികയായി കിടക്കുകയായിരുന്നു. ലോട്ടറിത്തുക ഉപയോഗിച്ച് കടങ്ങള്‍ വീട്ടിയ ശേഷം പന്തല്‍ നിര്‍മാണ ജോലിയുമായി മുന്നോട്ടു പോകുമെന്നു രാധാകൃഷ്ണന്‍ പറഞ്ഞു. ഭാര്യ: ഷീമ. മക്കള്‍: ശ്രീഹരി, ശ്രീക്കുട്ടി.

Exit mobile version