പാചക വാതക സിലിണ്ടറിന് വിലകൂട്ടി, വിലവര്‍ധനവ് നാല് മാസങ്ങള്‍ക്ക് ശേഷം, സാധാരണക്കാര്‍ക്ക് വന്‍തിരിച്ചടി

ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക സിലിണ്ടറിന് വിലകൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. 651 രൂപയാണ് പുതിയ വില. ജൂലായിക്ക് ശേഷം ആദ്യമായാണ് പാചക വാതക സിലണ്ടറിന് വിലകൂടുന്നത്. വാണിജ്യ സിലിണ്ടറിന് 62 രൂപയാണ് കൂട്ടിയിരിക്കുന്നത്.

കൊവിഡ് പ്രതിസന്ധിയുടെ കാരണം പറഞ്ഞാണ് ജൂലൈ മാസത്തില്‍ പാചക വാതകത്തിന്റെ വില കൂട്ടിയത്. അതേസമയം, മെയ് മാസത്തില്‍ വില കുത്തനെക്കുറച്ചിരുന്നു. പിന്നീടാണ് വില ഉയര്‍ത്തിയത്. മെയ് മാസത്തില്‍ ഡല്‍ഹിയില്‍ സിലിണ്ടറിന് 162.50 രൂപയാണ് കുറവുവരുത്തിയത്.

14.2 കിലോഗ്രാം തൂക്കംവരുന്ന സബ്‌സിഡിയില്ലാത്ത സിലിണ്ടര്‍ വില ഡല്‍ഹിയില്‍ 744 രൂപയില്‌നിന്ന് 581.50 രൂപയായി കുറഞ്ഞിരുന്നു. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞതാണ് പാചക വാതക വിലയിലും പ്രതിഫലിച്ചിരുന്നത്.

എന്നാല്‍ ജൂലൈയില്‍ വില വീണ്ടും ഉയര്‍ന്നു. കേരളത്തില്‍ എല്‍പിജി സിലിണ്ടറിന് മൂന്ന് രൂപ 50 പൈസ വര്‍ദ്ധിച്ച് 603.50 രൂപയായിരുന്നു നിരക്ക്. മാസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും പാചകവാത സിലിണ്ടറിന് വിലകൂട്ടിയിരിക്കുകയാണ്.കൊവിഡ് പ്രതിസന്ധി തുടരുന്ന ഈ സാഹചര്യത്തില്‍ പാചക വാതക സിലിണ്ടറിന് വിലകൂട്ടിയത് സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാവും.

Exit mobile version