വിവാഹവീട്ടില്‍ വിളമ്പിയ ഭക്ഷണത്തില്‍ ഭക്ഷ്യവിഷ ബാധ..! ആരോഗ്യവകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: വിവാഹവീട്ടില്‍ വിളമ്പിയ ഭക്ഷണത്തില്‍ ഭക്ഷ്യവിഷ ബാധ. വടകര ചെമ്മരത്തൂരിലെ പെരിങ്ങോട്ട് ബാബുവിന്റെ കല്യാണവീട്ടിലാണ് സംഭവം. ആറുകുട്ടികള്‍ക്കാണ് വിഷബാധ ഏറ്റെത്, തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

ഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും ഉണ്ടായി തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ നില ഗുരുതരമല്ലാത്തതിനാല്‍ പ്രാഥമിക ചികില്‍സയ്ക്ക് ശേഷം വീട്ടിലേയ്ക്ക് പറഞ്ഞു വിട്ടു. സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഭക്ഷണ സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.

Exit mobile version