സ്വപ്‌നയ്ക്ക് തലച്ചോറില്‍ ഗുരുതര രോഗം, സണ്ണിക്ക് ഹൃദയത്തിനും; ഇടവിട്ട് കോട്ടയം മെഡി. കോളേജിലെത്തണം, ഒടുവില്‍ താമസം ഓട്ടോയിലാക്കി ഈ ദമ്പതികള്‍! ദുരിത കാഴ്ച

ഗാന്ധിനഗര്‍; തലച്ചോറില്‍ ഗുരുതര രോഗം ബാധിച്ച് 42കാരി സ്വപ്‌നയും ഹൃദയത്തില്‍ രോഗവുമായി 48 കാരന്‍ സണ്ണിയും കഴിച്ചുകൂട്ടുന്നത് സ്വന്തം ഓട്ടോറിക്ഷയില്‍. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപമാണ് ഈ ദുരതി കാഴ്ച. കൊച്ചി സ്വദേശികളാണ് ഇവര്‍.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ടും, വാടകയ്ക്ക് താമസിക്കാനാകാത്തതിനാലുമാണ് ഇവരുടെ ജീവിതം ഓട്ടോറിക്ഷയിലേയ്ക്ക് മാറ്റിയത്. ഒരുമാസമായി ഓട്ടോയ്ക്കുള്ളിലെ പായയിലാണ് ഇരുവരും ഉറങ്ങുന്നത്. തലച്ചോറിന് ഗുരുതരരോഗമുള്ള സ്വപ്നയ്ക്കും ഹൃദയശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടുള്ള സണ്ണിയ്ക്കും ഇടവിട്ട ദിവസങ്ങളില്‍ ആശുപത്രിയില്‍ എത്തണം.

‘പിരിയുകയും ഭാര്യയെ കൊല്ലുന്നവരും അറിയണം, ജീവിച്ച് കൊതി തീരാത്ത ഞങ്ങളെ പോലുള്ളവരുണ്ട്’; 50 വര്‍ഷത്തെ സ്‌നേഹവും കരുതലും തന്നാണ് അവള്‍ പോയത്, പ്രിയതമയെ കുറിച്ച് ഉള്ളുരുകുന്ന വേദന പങ്കുവച്ച് ശിവേഷ്

സന്നദ്ധ സ്ഥാപനമായ ‘നവജീവനും’ ചില ഉദാരമതികളും ചെറിയസഹായം നല്‍കുന്നുണ്ട്. എങ്കിലും ചികിത്സയ്കും ശസ്ത്രക്രിയയ്ക്കുമായി ആരുടെയെങ്കിലും വലിയ സഹായം കൂടയേ മതിയാകൂ എന്ന അവസ്ഥയിലാണ്. ഒന്‍പതുവര്‍ഷം മുമ്പാണ് സ്വപ്നയ്ക്ക് തലവേദന വന്നത്. എറണാകുളത്തെ ആശുപത്രികളില്‍ ചികിത്സതേടി ഉള്ള സമ്പാദ്യം തീര്‍ന്നു. കടവും ബാധ്യതയുമായപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി. തലച്ചോറിലെ രോഗത്തിന് ചികിത്സിക്കുമ്പോഴാണ് കോവിഡ് ബാധിക്കുന്നത്.

അതിന്റെ തുടര്‍ച്ചയായി ഹൃദയത്തിനും ചെറിയതകരാര്‍ കണ്ടെത്തി. ചികിത്സയ്ക്കും മരുന്നിനുമായി മാസം കുറഞ്ഞത് 5000 രൂപയെങ്കിലും വേണം. ഈ സമയത്താണ് ഭര്‍ത്താവ് സണ്ണിക്ക് കോവിഡ് ബാധിക്കുന്നത്. ഇതിനിടയില്‍ നെഞ്ചുവേദനയെത്തുടര്‍ന്നുള്ള പരിശോധനയില്‍ ഹൃദയത്തില്‍ ബ്ലോക്കുകള്‍ കണ്ടെത്തി. ഇതിനും ശസ്ത്രക്രിയ നിര്‍ദേശിച്ചിരിക്കുകയാണ്. പക്ഷേ, ഇരുവരുടെ ചികിത്സയ്ക്കും പണമില്ലാതായി. തല്‍ക്കാലികമായി മരുന്നുകള്‍ കൊണ്ട് പിടിച്ചു നില്‍ക്കുകയാണ് ഇവര്‍.

തിരുവനന്തപുരത്ത് ജോലിയുണ്ടായിരുന്ന സണ്ണി, ഭാര്യയുടെ അസുഖം മൂലമാണ് അത് നിര്‍ത്തി നാട്ടിലേക്ക് മടങ്ങിയത്. പല ജോലികള്‍ ചെയ്തുവെങ്കിലും പണം കണ്ടെത്താനായില്ല. ഒടുവില്‍ ഓട്ടോറിക്ഷ ഓടിച്ചെങ്കിലും കോവിഡ് ആ പ്രതീക്ഷയും തല്ലി കെടുത്തുകയായിരുന്നു. ഈ ഓട്ടോയാണ് ഇന്ന് ഇവര്‍ക്ക് താമസിക്കാനുള്ള ഇടമായി മാറിയത്. ഭാര്യയ്ക്ക് നിവര്‍ന്ന് കിടക്കാന്‍ തോന്നുമ്പോള്‍ സണ്ണി റോഡില്‍ പായ വിരിച്ച് മാറിക്കിടക്കും. പണം നല്‍കി ശൗചാലയത്തിലും പോകും. ഭാര്യയെ ചികിത്സിക്കാന്‍, തന്റെ ഹൃദയത്തകരാര്‍ അവഗണിച്ച് കൂലിപ്പണിയ്ക്ക് പോകാനും സണ്ണി തയ്യാറാണ്.

Exit mobile version