വീട്ടമ്മയെ മര്‍ദ്ദിച്ചു..! സീരിയല്‍ നടനും ഭാര്യയ്ക്കുമെതിരെ കേസ്

തിരുവല്ല: വീട്ടമ്മയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച സീരിയല്‍ നടനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ നടന്റെ ഭാര്യക്കെതിരെയും പരാതിയുണ്ട്. തിരുവല്ല മതില്‍ഭാഗം അത്തിമുറ്റത്ത് സുരേഷാണ് അറസ്റ്റിലായത്. സുരേഷിന്റെ അയല്‍വാസിയായ വീട്ടമ്മയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

പരാതിക്കാരി വണ്ടിയില്‍ വീട്ടിലേക്ക് വോകുമ്പോള്‍ നടനും ഭാര്യയും കാറിലെത്തി മര്‍ദ്ദിച്ചെന്നാണ് പരാതി. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് സുരേഷ് അറസ്റ്റിലാകുന്നത്. അതേസമയം വീട്ടമ്മ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് സുരേഷിന്റെ ഭാര്യയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇരുകുടുംബങ്ങളും തമ്മില്‍ വഴിത്തര്‍ക്കവും മറ്റും ഉണ്ടായിരുന്നതായി പോലീസ് ഇന്‍സ്പെക്ടര്‍ പിആര്‍ സന്തോഷ് പറഞ്ഞു. സുരേഷിനെ റിമാന്‍ഡ് ചെയ്തു

Exit mobile version