ടോള്‍ പ്ലാസയില്‍ ഫാസ് ടാഗ് വിറ്റ് ജീവിക്കുന്ന ഷഹ്രിന്‍ അമാന്റെ കുടുംബത്തെ ഏറ്റെടുത്ത് എംഎ യൂസഫലി; ഷഹ്രിന്റെ ഐപിഎസ് മോഹം പൂവണിയും, പഠിപ്പിക്കും ബന്ധുവിന് ജോലിയും നല്‍കും

കൊച്ചി: ടോള്‍ പ്ലാസയില്‍ ഫാസ് ടാഗ് വിറ്റ് ജീവിക്കുന്ന ഷഹ്രിന്‍ അമാന്റെ കുടുംബത്തെ ഏറ്റെടുത്ത് ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എംഎ യൂസഫലി. ഉമ്മയും ഭിന്നശേഷിക്കാരനായ അനിയനുമടങ്ങുന്ന കുടുംബം പുലര്‍ത്താനാണ് ഐപിഎസ് എന്ന മോഹത്തിന് കര്‍ട്ടനിട്ട് ഷഹ്രിന്‍ ടോള്‍ പ്ലാസയില്‍ ഫാസ് ടാഗ് വില്‍ക്കാന്‍ ഇറങ്ങി തിരിച്ചത്.

ഷഹ്രിനെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സഹായ ഹസ്തം നീട്ടി യൂസഫലി രംഗത്തെത്തിയത്. കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. നേരിട്ടെത്തി ഷഹ്രിനെയും ഉമ്മയെയും സഹോദരനെയും കണ്ടാണ് അദ്ദേഹം തന്റെ എല്ലാ സഹായവും അവര്‍ക്ക് നല്‍കുമെന്ന് അറിയിച്ചത്. അനുജന്‍ അര്‍ഫാസിന്റെ ശസ്ത്രക്രിയയുടെ ചെലവ് യൂസഫലി വഹിക്കും.

ബെംഗളുരുവില്‍ ഭൂചലനം : റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത

ഷഹ്രിന്റെ ഐപിഎസ് എന്ന മോഹം അറിഞ്ഞതോടെ അവളെ പഠിപ്പിക്കാനുള്ള സഹായവും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. കൂടാതെ, ഒരു ബന്ധുവായ യുവാവിന് അദ്ദേഹം ജോലിയും നല്‍കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയ ശേഷമാണ് മടങ്ങിയത്.

ചൊവ്വാഴ്ച തൃശൂരിലെ നാട്ടികയില്‍ നിന്ന് മാതാപിതാക്കളുടെ ഖബറിടത്തില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് യൂസഫലി കൊച്ചിയിലെത്തിയത്. ശേഷമാണ് ഷഹ്രിനെയും കുടുംബത്തെയും കാണാനെത്തിയത്. ഒരു വിമാനയാത്രക്കിടയിലാണ് ഷഹ്രിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതെന്നും ആ കുഞ്ഞിന് സഹായം നല്‍കണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്നെ കാണാന്‍ ഷഹ്രിന്‍ വലിയ ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞപ്പോള്‍ അവളെ വന്നു കാണണമെന്നു കരുതിയെന്ന് പറഞ്ഞ യൂസഫലി ഷഹ്രിനെയും ഉമ്മയെയും ആശ്വസിപ്പിച്ചാണ് മടങ്ങിയത്.

Exit mobile version