പാവപ്പെട്ട അമ്മമാർ എല്ലാ സുഖസൗകര്യങ്ങളോടെ കഴിയണം; ഗാന്ധി ഭവനിലെ അമ്മമാർക്കായി 15 കോടിയോളം മുടക്കി പുതിയ മന്ദിരം, സന്ദർശിച്ച് എംഎ യൂസഫലി

കൊല്ലം: പത്തനാപുരം ഗാന്ധി ഭവനിലെ അമ്മമാർക്കായി നിർമിച്ചു നൽകുന്ന ബഹുനില മന്ദിരം സന്ദർശിച്ച് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലി. അമ്മമാരെ നോക്കുന്നത് മക്കളുടെ കടമയാണെന്നും പാവപ്പെട്ട അമ്മമാർ ജീവിതസായന്തനത്തിൽ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് കഴിയണം എന്നുള്ള ചിന്തയിലാണ് ഗാന്ധിഭവനിൽ ഒരു മന്ദിരം നിർമിച്ചു നൽകുന്നതെന്ന് യൂസഫലി പറഞ്ഞു.

കെഎസ് ഹരികൃഷ്ണന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിയമനം: ബന്ധുനിയമനമെന്ന് ആരോപണം, മകന് വേണ്ടി ആരും ഇടപെട്ടിട്ടില്ലെന്ന് കെ സുരേന്ദ്രന്‍

മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 5 കോടിയോളം മുടക്കിയാണ് കെട്ടിടം നിർമ്മിക്കുന്നത്.

300 പേർക്ക് കഴിയാവുന്ന മൂന്നുനില മന്ദിരത്തിൽ രണ്ട് ലിഫ്റ്റുകൾ, ലബോറട്ടറി, ഫാർമസി, ലൈബ്രറി, വിനോദ സൗകര്യങ്ങൾ, പൊതുവായ പ്രാർഥനാ ഹാൾ, പ്രത്യേകം പ്രാർഥനാ മുറികൾ, ഡൈനിങ് ഹാളുകൾ, കിടപ്പുരോഗികൾക്ക് പ്രത്യേക പരിചരണ സംവിധാനങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ട്.

ആറ് വർഷത്തിനിടെ പല ഘട്ടങ്ങളിലായി ഏഴര കോടിയിലധികം രൂപയുടെ സഹായങ്ങളാണ് യൂസഫലി ഗാന്ധിഭവന് നൽകിയിരിക്കുന്നത്. പുതിയ മന്ദിരത്തിന്റെ നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം രണ്ടു മണിക്കൂറിലധികം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.

Exit mobile version