പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും..! ഏറ്റെടുക്കല്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ നടക്കും; കെകെ ശൈലജ

കണ്ണൂര്‍: പിണറായി സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് പരിയാരം പരിയാരം മെഡിക്കല്‍ കോളേജ് പൂര്‍ണമായും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായി മാറ്റുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ വ്യക്തമാക്കി. ഇതിന് വേണ്ട ബില്‍ സഭയില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജ് സഹകരണമേഖലയിലാണ് ഇത് സര്‍ക്കാര്‍ ഉടമസ്ഥതയിലേക്ക് ആക്കുമ്പോള്‍ ചില നടപടിക്രമങ്ങള്‍ പലിക്കേണ്ടതുണ്ട്. ഇതിന് ചുരുങ്ങിയത് 3 വര്‍ഷമെങ്കിലും വേണ്ടി വരും. സ്റ്റാഫ് പാറ്റേണിലും സാധാരണക്കാര്‍ക്ക് ലഭ്യമാക്കേണ്ട സൗകര്യങ്ങളിലും മാറ്റം വരുത്തേണ്ടതിനാലാണ് ഈ കാലതാമസം നേരിടേണ്ടി വരുന്നത്. എന്നിരുന്നാലും പിണറായി സര്‍ക്കാറിന്റെ കാലത്തു തന്നെ പരിയാരം ഏറ്റെടുക്കുമെന്ന് ശുഭ പ്രതീക്ഷ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി .

പരിയാരത്തിന് പുറമെ സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രി അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കും. ഗര്‍ഭസ്ഥ ശിശു വൈകല്യങ്ങള്‍ പരിശോധിക്കുന്ന കേന്ദ്രം ആശുപത്രിയോടനുബന്ധിച്ച് സ്ഥാപിക്കുമെന്നും ഇതിനായി 3 കോടി രൂപ വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു. ഇതിന് പുറമെ വന്ധ്യതാ ചികിത്സ കേന്ദ്രവും സ്ഥാപിക്കുമെന്നും ഇതിനായി 74.85 ലക്ഷം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Exit mobile version